എൺപതിെൻറ നിറവിൽ വയലാർ രവി; ആശംസകളുമായി നേതാക്കൾ
text_fieldsകൊച്ചി: രാവിലെ എട്ടിനുതന്നെ ഡൽഹിയിൽനിന്ന് എ.കെ. ആൻറണിയുടെ ഫോൺ കാൾ വയലാർ രവിയെ തേടിയെത്തി. ഇതോടെ ആഘോഷത്തിനും തുടക്കമായി. വയലാർ രവിക്ക് എൺപതാം പിറന്നാൾ ആശംസകളുമായി എത്തിയ ഫോൺ സംഭാഷണത്തിനിടെ കുറച്ചുനേരം കെ.എസ്.യുവിെൻറ രൂപവത്കരണം മുതൽ കേരളത്തിലെ ഇന്നത്തെ പ്രവർത്തനങ്ങൾ വരെ കടന്നുവന്നു. ആൻറണിയുടെ ആശംസക്ക് നന്ദി പറഞ്ഞ് നേരെ വയലാറിലെ കുടുംബ വീട്ടിലേക്ക്.
അവിടെ അച്ഛനമ്മമാരുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷം തിരികെ കൊച്ചിയിലെ വീട്ടിലെത്തി. ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുമ്പോഴാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തുമെന്ന അറിയിപ്പ് ലഭിച്ചത്. ഇതോടെ വയലാർ രവി വീണ്ടും ഉഷാറായി.
മേയർ സൗമിനി ജയിൻ, മുൻ മേയർ ടോണി ചമ്മണി, ബെന്നി ബഹനാൻ, എം.എൽ.എമാർ, ഡി.സി.സി. പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവരും എത്തിയതോടെ കൂടുതൽ ഗൗരവക്കാരനായി. തെൻറ മുടി ഇന്നും കറുപ്പാണെന്നും ചായം തേക്കാറില്ലെന്നും വയലാർ രവി പറഞ്ഞപ്പോൾ എല്ലാവരുടെയും ശ്രദ്ധ വയലാറിെൻറ എൺപതിലും മുഴുവൻ നര വീഴാത്ത കേശങ്ങളിലേക്ക് പതിച്ചു. നര വീണു തുടങ്ങിയെന്ന ഒരു നേതാവിെൻറ കണ്ടെത്തൽ അൽപം ബുദ്ധിമുട്ടോടെയാണെങ്കിലും അംഗീകരിച്ചു.
കേരളത്തിൽ കെ.എസ്.യു രൂപവത്കരിക്കാൻ നിർബന്ധിച്ചത് പി. ഗോപാലനായിരുന്നു. മലബാർ കേന്ദ്രീകരിച്ച് ദിവസങ്ങളോളം നടത്തിയ ശ്രമഫലമായാണ് കെ.എസ്.യുവിന് വിത്ത് പാകാൻ ഇടയാക്കിയതെന്നും പഴയകാല സ്മൃതികൾ അയവിറക്കിക്കൊണ്ട് വയലാർ രവി പറഞ്ഞു.
ഉമ്മൻ ചാണ്ടി എത്തിയതോടെ നർമത്തിൽ പൊതിഞ്ഞ ആശംസകളും ഓർമകൾ അയവിറക്കിയും സംഭാഷണങ്ങളുമായി രവി പഴയ ഗർജിക്കുന്ന സിംഹമായി. എൺപതാം പിറന്നാൾ ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും തെൻറ പ്രായം ജനം അറിഞ്ഞതിലുള്ള നിരാശയും ഉമ്മൻ ചാണ്ടിയോട് പങ്കുെവച്ചു.
ജന്മദിനങ്ങൾ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും 80 പൂർത്തിയായ സ്ഥിതിക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങുകയാണെന്നും വയലാർ രവി പറഞ്ഞു. വൈകീട്ട് നഗരത്തിലെ ഒരു ഹോട്ടലിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പിറന്നാൾ ആഘോഷ ച്ചടങ്ങും നടന്നു. കേക്ക് മുറിച്ച് വയലാർ രവിയും പങ്കാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.