ശശീന്ദ്രെൻറ മന്ത്രിസ്ഥാനം: തീരുമാനം രണ്ട് ദിവസത്തിനകം -വൈക്കം വിശ്വൻ
text_fieldsകോട്ടയം: എ.കെ ശശീന്ദ്രെൻറ മന്ത്രിസഭ പുന:പ്രവേശന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. മുന്നണിയിലെ കക്ഷികളുമായി ചർച്ച നടത്തി വൈകാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാക്കുമെന്നും വിശ്വൻ പറഞ്ഞു. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്ററുമായി ചർച്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം വിശ്വനുമായുള്ള ചർച്ച വിജയകരമാണെന്ന് ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്നതിന് തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നതിന് തടസമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടി.പി പീതാംബരൻ മാസ്റ്റർ എൽ.ഡി.എഫ് കൺവീനറുമായി ചർച്ച നടത്തിയത്.
ഫോൺകെണി വിവാദത്തിൽ ജസ്റ്റിസ് ആൻറണി കമീഷൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ ശശീന്ദ്രനെ ചാനൽ കുടുക്കിയതാണെന്ന് പരാമർശമുണ്ടായിരുന്നു. ശശീന്ദ്രനെതിരെ കേസ് നൽകിയ മാധ്യമ പ്രവർത്തക ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ശശീന്ദ്രെൻറ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും ചർച്ചയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.