വി.സി നിയമനം: ലോകായുക്ത വിധിക്കെതിരെ ചെന്നിത്തല പുനഃപരിശോധന ഹരജി നൽകും
text_fieldsതിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മന്ത്രി ബിന്ദുവിന് ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്ന് രമേശ് ചെന്നിത്തല. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ ഉത്തരവാകുന്നതിനു മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പരാതി ഫയൽ ചെയ്തിട്ടും പരിഗണിക്കാൻ തയാറാകാതെയാണ് വിധി പ്രഖ്യാപിച്ചതെന്ന് ചെന്നിത്തല വാർത്തകുറിപ്പിൽ അറിയിച്ചു.
വിധി പ്രഖ്യാപനശേഷം പരാതി കേൾക്കാമെന്ന ലോകായുക്ത നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണ്. ചട്ടങ്ങൾ പാടേ അവഗണിച്ചുനടത്തുന്ന ഏത് ശിപാർശയും ഗൗരവതരമാണ്. ഇത് പരിഗണിക്കാതെയുള്ള വിധി ലോകായുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. മന്ത്രിയുടെ ശിപാർശ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണ്. വി.സിയുടെ പുനർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവർണറുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. ഗവർണറുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.