Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.സി നിയമനം: തനിക്ക്​...

വി.സി നിയമനം: തനിക്ക്​ പൂർണ അധികാരമെന്ന്​ ഗവർണർ

text_fields
bookmark_border
വി.സി നിയമനം: തനിക്ക്​ പൂർണ അധികാരമെന്ന്​ ഗവർണർ
cancel
camera_alt

ആരിഫ് മുഹമ്മദ് ഖാൻ (File Photo)

തിരുവനന്തപുരം: വൈസ്​ ചാൻസലർ നിയമനത്തിൽ തനിക്ക്​ പൂർണ അധികാരമുണ്ടെന്നും പരാതിയുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക്​ കോടതിയിൽ പോകാമെന്നും​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ.

സർവകലാശാല നിയമപ്രകാരവും യു.ജി.സി റെഗുലേഷൻ പ്രകാരവും ചാൻസലറിൽ നിക്ഷിപ്​തമായ അധികാരം ഉപയോഗിച്ചാണ്​ സാ​ങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വി.സി നിയമനം നടത്തിയതെന്നും ഗവർണർ പറഞ്ഞു.

ഹൈകോടതിയിൽ നിന്ന്​ രണ്ടുദിവസം മുമ്പ്​ വ്യക്തത ലഭിച്ച ശേഷമാണ് വി.സി നിയമനം നടത്തിയത്​. വി.സി നിയമനത്തില്‍ ചാൻസലർക്ക്​ പൂര്‍ണ അധികാരമുണ്ടെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്​. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും മന്ത്രിക്ക് അഭിപ്രായപ്രകടനം നടത്താനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹൈകോടതിയിൽ നിന്നുള്ള വ്യക്തത ആവശ്യമായതിനാലാണ്​ രണ്ട്​ സർവകലാശാലകളിലും ഒരു മാസമായി താൻ വി.സി നിയമനം നടത്താതിരുന്നത്​ - ഗവർണർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernorArif mohammed khanVC Appointments Row
News Summary - VC appointment: Governor says he has full authority
Next Story