Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.​സി...

വി.​സി നി​യ​മ​ന​ത്തി​ന്​ സ​മാ​ന്ത​ര സെ​ർ​ച്​ ക​മ്മി​റ്റി; ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം കോ​ട​തി തീ​ർ​പ്പി​ന്​ ശേ​ഷം

text_fields
bookmark_border
court
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി.​സി നി​യ​മ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച സ​മാ​ന്ത​ര ​സെ​ർ​ച്​ ക​മ്മി​റ്റി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന ശി​പാ​ർ​ശ​ക​ളി​ൽ ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം കോ​ട​തി തീ​ർ​പ്പി​ന്​ ശേ​ഷം. വി.​സി നി​യ​മ​ന​ത്തി​നു​ള്ള സെ​ർ​ച്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ൽ രാ​ജ്​​ഭ​വ​ൻ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന്​ വ്യ​ക്ത​ത തേ​ടി​യി​ട്ടു​ണ്ട്. മാ​ത്ര​വു​മ​ല്ല, വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഗ​വ​ർ​ണ​ർ രൂ​പ​വ​ത്​​ക​രി​ച്ച സെ​ർ​ച്​ ക​മ്മി​റ്റി​ക​ൾ ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച കേ​സു​ക​ളും കോ​ട​തി​യു​ടെ തീ​ർ​പ്പ്​ കാ​ത്തു​കി​ട​ക്കു​ക​യാ​ണ്. എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ (കെ.​ടി.​യു) പി​ന്നാ​ലെ വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ലും വി.​സി നി​യ​മ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച സെ​ർ​ച്​ ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

കെ.​ടി.​യു വി.​സി നി​യ​മ​ന​ത്തി​ന്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച സെ​ർ​ച്​ ക​മ്മി​റ്റി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജ്​​ഭ​വ​ൻ ഇ​തു​സം​ബ​ന്ധി​ച്ച്​ കോ​ട​തി​യി​ൽ​നി​ന്ന്​ വ്യ​ക്​​ത​ത തേ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ചാ​ൻ​സ​ല​റു​ടെ പ്ര​തി​നി​ധി ഇ​ല്ലാ​തെ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച സെ​ർ​ച്​ ക​മ്മി​റ്റി​ക​ൾ വി.​സി നി​യ​മ​ന​ത്തി​നു​ള്ള പാ​ന​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്​ ഗ​വ​ർ​ണ​ർ​ക്ക്​ ത​ന്നെ​യാ​ണ്. ഗ​വ​ർ​ണ​റു​ടെ ​പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്താ​തെ രൂ​പ​വ​ത്​​ക​രി​ച്ച സെ​ർ​ച്​ ക​മ്മി​റ്റി സ​മ​ർ​പ്പി​ക്കു​ന്ന പാ​ന​ൽ ഗ​വ​ർ​ണ​ർ ത​ള്ളാ​ൻ ത​ന്നെ​യാ​ണ്​ സാ​ധ്യ​ത.

ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗ്യ​രാ​യ​വ​രെ സെ​ർ​ച്​ ക​മ്മി​റ്റി കൂ​ടി​ക്കാ​ഴ്ച​ക്ക്​ ക്ഷ​ണി​ക്കു​ക​യും അ​തി​ൽ​നി​ന്ന്​ മൂ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ പേ​രു​ള്ള പാ​ന​ൽ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ക​യു​മാ​ണ്​ ചെ​യ്യേ​ണ്ട​ത്. വി​ജ്ഞാ​പ​ന പ്ര​കാ​രം കെ.​ടി.​യു വി.​സി സ്ഥാ​ന​ത്തേ​ക്ക്​ അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി ഇ​ന്ന്​ അ​വ​സാ​നി​ക്കും.

വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​ത്​ ഡി​സം​ബ​ർ ഏ​ഴി​നും. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ/ നോ​മി​നേ​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​കാ​തെ സെ​ർ​ച്​ ക​മ്മി​റ്റി​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രും. ഇ​തി​ന്​ മു​മ്പ്​ സെ​ർ​ച്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​ത്​ ആ​രാ​ണെ​ന്ന​തി​ൽ കോ​ട​തി​യി​ൽ​നി​ന്ന്​ വ്യ​ക്​​ത​ത വ​ന്നാ​ൽ അ​തു​പ്ര​കാ​രം ഗ​വ​ർ​ണ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. തീ​രു​മാ​നം വൈ​കി​യാ​ൽ അ​തു​വ​രേ​ക്കും സെ​ർ​ച്​ ക​മ്മി​റ്റി ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ ത​യാ​റാ​വു​ക​യു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice Chancellor AppointmentVC Appointments Row
News Summary - VC appointment in universities
Next Story