സർവകലാശാലകൾക്ക് ‘മാർക്കിടാൻ’ മന്ത്രി വി.സിമാരുടെ യോഗം വിളിച്ചു
text_fieldsതിരുവനന്തപുരം: സർവകലാശാലകളുടെ കഴിഞ്ഞ മൂന്നു മാസത്തെ പ്രവർത്തനം വിലയിരുത്താ ൻ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി. ജലീൽ വൈസ്ചാൻസലർമാരുടെ യോഗം വിളിച്ചു. അടുത് ത മാസം നാലിന് കേരള സർവകലാശാലയിലാണ് യോഗം. മന്ത്രി നേരത്തേ വിളിച്ച യോഗത്തിൽ മൂന്നു മാസം കൂടുേമ്പാൾ സർവകലാശാലകളുടെ പ്രവർത്തനം നേരിട്ട് അവലോകനം ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരമുള്ള ആദ്യ അവലോകന യോഗമാണ് നാലിന് നടക്കുന്നത്. എം.ജി സർവകലാശാലയിൽ ചേരാനിരുന്ന യോഗം കേരള സർവകലാശാലയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. സർവകലാശാലകൾ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നേരത്തേ മന്ത്രി നിർദേശിച്ചിരുന്നു.
ഗവേഷണ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് സർവകലാശാലകളിലുള്ള കുരുക്കുകൾ ഒഴിവാക്കാനും നിർദേശിച്ചിരുന്നു. സർവകലാശാലകളിലെ ഒാഡിറ്റിങ് രീതി ഒഴിവാക്കി ഫണ്ടിങ് ഏജൻസികൾ നിർദേശിക്കുന്ന ഒാഡിറ്റിങ് പിന്തുടരാനും നിർദേശിച്ചിരുന്നു. വിദ്യാർഥി പ്രവേശന നടപടികൾ പൂർണമായും കേന്ദ്രീകൃതമാക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കാൻ നിർദേശിച്ചിരുന്നു. അധ്യാപക തസ്തികയിലെ നിയമനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദേശിച്ചിരുന്നു. ഇക്കാര്യങ്ങളിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് വി.സിമാർ യോഗത്തിൽ അവതരിപ്പിക്കണം. തടസ്സമുള്ള കാര്യങ്ങളിൽ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടായേക്കും. നിലവിൽ ഗവേഷണ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് തടസ്സങ്ങൾ ഏറെയാണ്. ഫണ്ടിങ് ഏജൻസിയിൽനിന്ന് തുക സർവകലാശാല അക്കൗണ്ടിലേക്കാണ് വരുന്നത്. ഇതോടെ സർവകലാശാല ഫണ്ട് വിനിയോഗ രീതി ഗവേഷണ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനും പിന്തുടരേണ്ടിവരുന്നുണ്ട്. സർവകലാശാല ഫണ്ട് ഒാഡിറ്റ് ചെയ്യുന്ന രീതി ഇവയുടെ കാര്യത്തിലും ബാധകമാണ്.
ഇത് മറികടക്കാൻ സർവകലാശാല ചട്ടങ്ങളിൽ ഭേദഗതി വേണ്ടിവരുമെന്ന നിലപാടിലാണ് സർവകലാശാലകൾ. മുഴുവൻ സർവകലാശാലകളിലെയും പ്രവേശന നടപടികൾ ഒന്നിച്ചുനടത്തുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് സർവകലാശാലകളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.