Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധികാരത്തിന്‍റെ...

അധികാരത്തിന്‍റെ അഹങ്കാരവും ധാർഷ്ട്യം തലക്ക് പിടിച്ച സർക്കാർ -വി.ഡി സതീശൻ

text_fields
bookmark_border
Shuhaib murder case
cancel

തിരുവനന്തപുരം: അധികാരത്തിന്‍റെ അഹങ്കാരവും ധാർഷ്ട്യവും തലക്ക് പിടിച്ച സർക്കാറാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ധന സെസ് കുറക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എൽ.എമാർ കാൽനടയായി നിയമസഭയിലേക്ക് പോകവെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാറിന് പ്രതിപക്ഷത്തോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണ്. തുടർഭരണം കിട്ടിയ അഹങ്കാരത്തിൽ ജനങ്ങളെ മറന്നു. ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിപ്പിക്കാൻ ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും സതീശൻ പറഞ്ഞു.

നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പാർട്ടി സെക്രട്ടറിയായപ്പോൾ പറഞ്ഞതാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയായപ്പോഴേക്കും അതെല്ലാം മറന്നെന്നും സതീശൻ കുറ്റപ്പെടുത്തി.

എം.എൽ.എ ഹോസ്റ്റൽ മുതൽ നിയമസഭ വരെയാണ് കൽനട പ്രതിഷേധം ഉണ്ടായത്. പ്രതിപക്ഷ നേതാവിന്‍റെയും പ്രതിപക്ഷ ഉപനേതാവിന്‍റെയും നേതൃത്വത്തിലായിരുന്നു സമരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD Satheesan
News Summary - vd satheesan about fuel cess
Next Story