Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറോടൊപ്പമാണ്...

ഗവർണറോടൊപ്പമാണ് യു.ഡി.എഫ് നിലപാടെന്ന് പറഞ്ഞിട്ടില്ല -വി.ഡി. സതീശൻ

text_fields
bookmark_border
ഗവർണറോടൊപ്പമാണ് യു.ഡി.എഫ് നിലപാടെന്ന് പറഞ്ഞിട്ടില്ല -വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ പിൻവലിക്കുന്ന വിഷയത്തിൽ ഗവർണർക്കൊപ്പമാണെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയാധിഷ്ഠിതമായിട്ടാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണറോടൊപ്പമാണ് യു.ഡി.എഫിന്‍റെ നിലപാടെന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ എവിടെയങ്കിലും പറഞ്ഞോ? ഇല്ല. വിഷയാധിഷ്ഠിതമായിട്ടാണ് ഈ കാര്യത്തിൽ പ്രതികരിക്കുക -വി.ഡി. സതീശൻ പറഞ്ഞു.

വിഷയത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പവുമില്ല. നിലവിലെ വി.സിമാരെ മാറ്റി പകരം സംഘ്പരിവാർ അനുകൂലികളെ നിയമിക്കുന്നതിലാണ് ലീഗ് ആശങ്ക പ്രകടിപ്പിച്ചത്. ഈ ആശങ്ക എല്ലാവർക്കുമുണ്ട് -അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യു.ഡി.എഫ് നിലപാടിൽ യാതൊരു തെറ്റുമില്ലെന്നും കോൺഗ്രസിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFarif mohammad khan
News Summary - VD Satheesan about VC appointment issue UDF stand
Next Story