പ്രളയക്കെടുതി: ആരോഗ്യ വകുപ്പിനെതിരെ വി.ഡി സതീശൻ
text_fieldsകൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനെതിരെ ശക്തമായ വിമർശനമുന്നയിച്ച് പറവൂർ എം.എൽ.എ വി.ഡി സതീശൻ. പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫോണെടുത്തില്ലെന്നും മരുന്നും മറ്റു സഹായങ്ങളും നൽകിയില്ലെന്നും സതീശൻ ആരോപിച്ചു.
രണ്ടു ദിവസം കെ.കെ ശൈലജയെ വിളിച്ചിരുന്നു. എന്നാൽ േഫാണെടുത്തില്ല. വീട്ടിലേക്ക് വിളിച്ച് മന്ത്രിയോട് തിരിച്ച് വിളിക്കാൻ പറയണമെന്ന് അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ചപ്പോൾ എല്ലാം തയാറാണെന്ന് അറിയിച്ചെങ്കിലും ഒരു കിറ്റ് മരുന്നു പോലും ഇവിടെ ലഭിച്ചിട്ടില്ല. സ്വകാര്യമായി മരുന്ന് സംഘടിപ്പിക്കുകയായിരുന്നു. ഡി.എം.ഒയും ഫോൺ എടുക്കുന്നില്ല. വെള്ളം തുറന്നു വിടുമെന്ന മുന്നറിയിപ്പ് കിട്ടിയിരുെന്നങ്കിൽ ആളുകളെ മാറ്റാമായിരുന്നു. എന്നാൽ അറിയിപ്പ് ലഭിച്ചില്ലെന്നും സതീശൻ പറഞ്ഞു.
എല്ലാ ക്ഷമയും നശിച്ചതോടെയാണ് താൻ മന്ത്രിയോട് പൊട്ടിത്തെറിച്ചത്. അതിനു ശേഷം ഇവിെട രക്ഷാപ്രവർത്തനം ത്വരിതഗതിയിലായിട്ടുണ്ട്. രണ്ടായിരത്തോളം ആളുകളെ രക്ഷപ്പെടുത്താനായി. ഇനിയും അയ്യായിരത്തോളം പേരെ രക്ഷിക്കാനുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.