കെ.വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു; ഇനി സി.പി.എം സഹിക്കട്ടെ -വി.ഡി സതീശൻ
text_fieldsകെ.വി തോമസിനെ സന്തോഷത്തോടെ കോൺഗ്രസിൽനിന്നും യാത്രയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോണ്‍ഗ്രസ് ഇത്രയും കാലം സഹിച്ചത് ഇനി സി.പി.എം സഹിക്കട്ടേയെന്നും സന്തോഷത്തോടെ യാത്രയാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ.വി തോമസ് സി.പി.എമ്മിലേക്ക് പോയത്. കെ.വി തോമസിനെ സി.പി.എം സ്വീകരിച്ചത് കൊണ്ട് തൃക്കാക്കരയില്‍ യു.ഡി.എഫിന് കൂടുതല്‍ വോട്ടുകള്‍ കിട്ടും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കെ.വി തോമസിനോട് അവജ്ഞയും പുച്ഛവുമാണ് തോന്നുന്നത്. സി.പി.എം നേതാക്കള്‍ കെ.വി തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികളും ഇതേ അവജ്ഞയോടും പുച്ഛത്തോടുമാകും സ്വീകരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്നും ഒരാളെ പുറത്താക്കാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കെ.വി തോമസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അന്ന് സി.പി.എമ്മുമായുള്ള ധാരണ ശരിയായില്ല. അതിന് ശേഷവും പോകാനുള്ള അവസരം നോക്കി നില്‍ക്കുകയായിരുന്നു. എക്കലത്തും കെ.വി തോമസ് പാര്‍ട്ടിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഉപതെരഞ്ഞെടുപ്പില്‍ ലിനോ ജേക്കബിനെയും എറണാകുളം മണ്ഡലത്തില്‍ ടി.ജെ വിനോദിനെയും തോല്‍പ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം ഒഴികെ ആര് മത്സരിച്ചാലും തോല്‍പിക്കാന്‍ ശ്രമിക്കും. കെ.വി തോമസിന് ഇനി എന്താണ് പാര്‍ട്ടി കൊടുക്കാനുള്ളത്? ഏതെങ്കിലും ഒരു ആശയത്തിന്റെയോ അഭിപ്രായവ്യത്യാസത്തിന്റെയോ പേരിലല്ല പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് ഇത്രയും കാലം സഹിച്ചത് ഇനി സി.പി.എം സഹിക്കട്ടേ. സന്തോഷത്തോടെ യാത്രയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.