Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാർക്കിടയിലേക്ക്...

പൊലീസുകാർക്കിടയിലേക്ക് മുഖ്യമന്ത്രി ഓടിയൊളിക്കുന്നു -വി.ഡി സതീശൻ

text_fields
bookmark_border
vd satheesan 09786
cancel

കോഴിക്കോട്: രണ്ട് കരിങ്കൊടി കാണിച്ചാൽ ആയിരക്കണക്കിന് പൊലീസുകാരുടെ ഇടയിലേക്ക് ഓടിയൊളിക്കുന്ന ഭീരുവായി കേരളത്തിലെ മുഖ്യമന്ത്രിയെ സങ്കൽപിക്കാൻ പ്രയാസമുണ്ടെന്നും പക്ഷേ ഈ ഭീരുത്വമാണ് അദ്ദേഹം കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് നാൽപത് വണ്ടികളുടെ സുരക്ഷാ അകമ്പടിയിൽ നൂറുകണക്കിന് പൊലീസുകാർക്കിടയിൽ ഒളിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രി. കോൺഗ്രസ് ചാവേർ പടയെ നിയോഗിച്ചിരിക്കുകയാണെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. കരിങ്കൊടി കാട്ടി പ്രതിഷേധം പ്രകടിപ്പിക്കുന്ന കുട്ടികളെക്കുറിച്ച് അഭിമാനമുണ്ട്. ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ സമരം ശക്തിപ്പെടുത്തും സതീശൻ വ്യക്തമാക്കി.

ഇന്നലെ കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത മുഖ്യമന്ത്രിക്കെതിരെ പലസ്ഥലങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. ഇന്ന് കണ്ണൂർ ജില്ലയിലുള്ള മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ തളിപ്പറമ്പ് ചുടലയിലും പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരി​ങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, വി. രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇന്നലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​​ങ്കെ​ടു​ത്ത ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ക​റു​ത്ത​വ​സ്ത്ര​ത്തിനും ക​റു​ത്ത മാ​സ്കിനും വി​ല​ക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanVD Satheesan
News Summary - VD satheesan against Pinarayi Vijayan
Next Story