Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിൻസിപ്പൽ...

പ്രിൻസിപ്പൽ നിയമനത്തിലെ അനധികൃത ഇടപെടൽ: മന്ത്രി ആർ ബിന്ദു സ്ഥാനമൊഴിയണം -വി.ഡി. സതീശൻ

text_fields
bookmark_border
പ്രിൻസിപ്പൽ നിയമനത്തിലെ അനധികൃത ഇടപെടൽ: മന്ത്രി ആർ ബിന്ദു സ്ഥാനമൊഴിയണം -വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ​ർ​ക്കാ​ർ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​ന്​ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ പ​ട്ടി​ക ക​ര​ട്​ പ​ട്ടി​ക​യാ​ക്കാ​നും അ​യോ​ഗ്യ​രാ​യ​വ​രെ വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്താ​ൻ വ​ഴി​വെ​ച്ച അ​പ്പീ​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​നും നി​ർ​ദേ​ശി​ച്ച​ത്​ ആർ. ​ബി​ന്ദു​വാ​ണെ​ന്ന​തി​ന്‍റെ രേ​ഖ​ക​ൾ പു​റ​ത്ത് വന്ന പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടേത് അനധികൃതമായ ഇടപെടലാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പി.എസ്.സിയുടെ അംഗീകാരത്തോടെ തയാറാക്കിയ പട്ടിക അട്ടിമറിക്കാൻ വേണ്ടിയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ടത്. ആ സ്ഥാനത്ത് ഇരിക്കാൻ അവർക്ക് യോഗ്യതയില്ല. മന്ത്രി ആർ. ബിന്ദു അധികാരം ദുരുപയോഗിച്ചു -സതീശൻ ആരോപിച്ചു.

മന്ത്രി അനധികൃതമായി ഇടപെടുന്നു എന്നത് താൻ തന്നെ മേയ് 17ന് ആരോപണമുന്നയിച്ചതാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നതെന്നും സതീശൻ പറഞ്ഞു.

യു.​ജി.​സി റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ 43 പേ​രു​ടെ പ​ട്ടി​ക ഡി​പ്പാ​ർ​ട്​​മെ​ന്‍റ​ൽ ​പ്ര​മോ​ഷ​ൻ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യും നി​യ​മ​ന​ത്തി​ന്​ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ശി​പാ​ർ​ശ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. നി​യ​മ​ന​ത്തി​ന്​ സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ ഫ​യ​ലി​ലാ​ണ്​ 43 പേ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ നി​യ​മ​നം ന​ട​ത്താ​തെ അ​യോ​ഗ്യ​രാ​യ​വ​രെ ഉ​ൾ​​ക്കൊ​ള്ളി​ക്കു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച അ​പ്പീ​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ മ​ന്ത്രി ത​ന്നെ ​ഇ​ട​പെ​ട്ട​താ​യാണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R BinduVD Satheesan
News Summary - VD satheesan against R Bindu
Next Story