കെ. വിദ്യക്ക് വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി കൊടുത്തത് ആർഷോ; നേതാവിനെ രക്ഷിക്കാൻ മന്ത്രിയുടെ ശ്രമമെന്ന് വി.ഡി സതീശൻ
text_fieldsമലപ്പുറം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ മന്ത്രി ആർ. ബിന്ദു കുറ്റമുക്തനാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി എസ്.എഫ്.ഐ നേതാവിനെ കുറ്റമുക്തനാക്കുന്നത്. അന്വേഷണം അവസാനിക്കും മുമ്പെ ആർഷോയെ മന്ത്രി ന്യായീകരിക്കുന്നത് അട്ടിമറിക്കാനാണെന്നും സതീശൻ ആരോപിച്ചു.
വിദ്യ പ്രതിയായ വ്യാജരേഖ കേസിൽ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. വിദ്യക്ക് വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി കൊടുത്തതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. വിദ്യയെ ഒറ്റപ്പെടുത്തി എസ്.എഫ്.ഐ നേതാവായ ആർഷോയെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
കെ. വിദ്യ കാലടി സംസ്കൃത സർവകലാശാലയിലെ എസ്.എഫ്.ഐ നേതാവാണ്. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു ഇവർ. കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കുന്ന സംഘത്തിന്‍റെ കൂടെ വിദ്യ ഉണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു.
പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചെന്ന് എസ്.സി-എസ്.ടി സെല്ലിന്‍റെ റിപ്പോർട്ട് അട്ടിമറിച്ച ആളാണ് കാലടി സർവകലാശാല വി.സി. വൈസ് ചാൻസലറെ സ്വാധീനിച്ച സി.പി.എം നേതാക്കൾ, വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കാൻ കൂട്ടുനിന്ന എസ്.എഫ്.ഐ നേതാക്കൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.