'ദുര്യോധനന്മാരും ദുശ്ശാസനന്മാരും സ്ത്രീത്വത്തെ അപമാനിച്ച് അഴിഞ്ഞാട്ടം നടത്തുന്ന കൗരവസഭയല്ല കേരള നിയമസഭ'
text_fieldsതിരുവനന്തപുരം: കെ.കെ. രമക്കെതിരെ നിയമസഭയിൽ എം.എം. മണി നടത്തിയ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് മണിയോടും അതു പിന്‍വലിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ട് നടപടി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വൈധവ്യം വിധിയാണെന്ന് സര്‍ക്കാറോ പുരോഗമനപരമായി ചിന്തിക്കുന്നെന്ന് പറയുന്ന സി.പി.എമ്മോ വിശ്വസിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. വൈധവ്യം വിധിയാണെന്നതാണ് സതിയുടെ അടിസ്ഥാനം. ദുര്യോധനന്മാരും ദുശ്ശാസനന്മാരും സ്ത്രീത്വത്തെ അപമാനിച്ച് അഴിഞ്ഞാട്ടം നടത്തുന്ന കൗരവസഭയല്ല കേരള നിയമസഭ. നിയമസഭയെ കൗരവസഭയാക്കി മാറ്റുന്നതിന് തുല്യമാണ് മണിയുടെ പ്രസ്താവന.
സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. അധിക്ഷേപ പരാമര്‍ശം പിന്‍വലിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ സഭാ രേഖകളിൽനിന്ന് നീക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ക്രമപ്രശ്‌നത്തിലൂടെയാണ് പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചത്. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.