മുഖ്യമന്ത്രീ, ആരോടാണീ ധിക്കാരം... എന്തിനാണ് ഈ ഈഗോ -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ആരോടാണ് മുഖ്യമന്ത്രിയുടെ ധിക്കാരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 100 ദിവസം പിന്നിട്ടിട്ടും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. മുഖ്യമന്ത്രി എന്താ മഹാരാജാവാണോ? എന്തിനാണ് ഈ ഈഗോ? മത്സ്യത്തൊഴിലാളികളുമായി സംസാരിക്കില്ലെന്നു പറയാൻ ജനങ്ങളല്ലേ നിങ്ങളെ തെരഞ്ഞെടുത്തത്.
ആരോടാണ് ഈ ധിക്കാരം? പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണോ മുഖ്യമന്ത്രിയുടെ ശത്രുക്കൾ? പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രിയെ ഇവിടെ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം സമരത്തിൽ രാഷ്ട്രീയം കലർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇടതുമുന്നണി പ്രതിപക്ഷത്തായിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നു. എന്നാൽ, സമരം ഒത്തുതീർക്കുന്നില്ലെങ്കിൽ തീക്ഷ്ണമായ പ്രക്ഷോഭം കാണേണ്ടിവരും.
ഒന്നും ചെയ്യാതിരിക്കാൻ മാത്രമുള്ളതായി സർക്കാർ മാറി. വികസനത്തിന്റെ ഇരകളെ ചേർത്തുനിർത്തുകയെന്ന ഉത്തരവാദിത്തം മറന്ന് സർക്കാർ വിഴിഞ്ഞം വിഷയത്തിൽ അദാനിക്കൊപ്പം നിന്ന് അവർ പറയുന്ന കാര്യങ്ങൾ അതേപടി നിയമസഭയിൽ ഉൾപ്പെടെ ഏറ്റുപറയുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.