വിഴിഞ്ഞം: സി.എ.ജി റിപ്പോർട്ട് പാർട്ടി ചർച്ച ചെയ്യണമെന്ന് സതീശൻ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം കരാർ സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് കെ.പി.സി.സി ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ. ഇതിനായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസനു സതീശൻ കത്ത് നൽകി.
സി.എ.ജി റിപ്പോർട്ടിനെ തുടർന്ന് കോൺഗ്രസിെനതിരെ രൂക്ഷവിമർശനമുയർന്ന സാഹചര്യത്തിൽ യു.ഡി.എഫില്‍ വിഷയം ചര്‍ച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തണമെന്നാണ് സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിൽ കാലാവധി 40 വർഷമാക്കിയതഎ സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടായെന്നു സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തിനു കാര്യമായ നേട്ടമുണ്ടാകില്ല, കരാർ ഏറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പിനു 29000 കോടിയുടെ അധിക ലാഭം സമ്മാനിക്കുകയാണു നിലവിലെ കരാർ തുടങ്ങിയ ആക്ഷേപങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.