ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത് -കായിക മന്ത്രിയോട് സതീശൻ
text_fieldsതിരുവനന്തപുരം: പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണാൻ വരേണ്ടെന്ന കായിക മന്ത്രിയുടെ പ്രസ്താവന കാരണമാണ് കാര്യവട്ടത്ത് കാണികൾ കുറഞ്ഞതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനം.
പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ടെന്ന് കായികമന്ത്രി... ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ... ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഗ്രീൻ ഫീൽഡിൽ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങൾ... -വി.ഡി. സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയത് ന്യായീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ പരാമർശം വിവാദമായിരുന്നു. നികുതി കുറക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനെതിരെ ഏറെ വിമർശനമുയർന്നെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മന്ത്രിയെ പിന്തുണച്ചിരുന്നു. പട്ടിണി കിടക്കുമ്പോള്‍ ഇതൊക്കെ ആസ്വദിക്കുക പ്രയാസമായിരിക്കും എന്നതാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് എം.വി ഗോവിന്ദന്‍ ന്യായീകരിച്ചത്.
ഒടുവിൽ, ഇന്ന് കളി നടന്നപ്പോൾ ഗാലറി ഒഴിഞ്ഞ നിലയിലായിരുന്നു. ഗ്രീൻഫീൽഡിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളുമായാണ് മത്സരം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.