'യഥാർഥ രാമൻ സുന്നത്ത് ചെയ്തിരുന്നു; അഞ്ചുനേരം നിസ്കരിക്കുന്നവനായിരുന്നു' -തന്റെ പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മതസ്പർദ്ധ വളർത്താനും ഉദ്ദേശിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ അപകീർത്തിപ്പെടുത്തുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റ് പ്രസിദ്ധീകരിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
'യഥാർഥ രാമൻ സുന്നത്ത് ചെയ്തിരുന്നു. അഞ്ചു നേരം നിസ്കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമൻ' എന്നാണ് പ്രതിപക്ഷ നേതാവിന്റെ പേരിൽ നമോഎഗയ്ൻ മോദിജി എന്ന ഫേസ്ബുക്ക് പേജിൽ പ്രചരിച്ച പോസ്റ്റ്. പ്രതിപക്ഷ നേതാവിന്റെ ഫോട്ടോയടക്കം ചേർത്താണ് പോസ്റ്റ് പ്രചരിപ്പിച്ചത്. വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ഐ.ടി നിയത്തിലെ വകുപ്പുകളും ചേർത്ത് കേസെടുക്കണമെന്നാണ് വി.ഡി. സതീശൻ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.