Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അഞ്ചു വയസ്സുള്ള...

‘അഞ്ചു വയസ്സുള്ള കാലത്ത്​ അയലത്തുവീട്ടിലെ കുട്ടി​ കളിത്തോക്ക്​ കാട്ടിയതാകും മുഖ്യമന്ത്രി പറയുന്നത്’

text_fields
bookmark_border
‘അഞ്ചു വയസ്സുള്ള കാലത്ത്​ അയലത്തുവീട്ടിലെ കുട്ടി​ കളിത്തോക്ക്​ കാട്ടിയതാകും മുഖ്യമന്ത്രി പറയുന്നത്’
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പറയുന്ന തോക്ക് ചൂണ്ടിയ​ കഥ ആർക്കുമറിയില്ലെന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ. അഞ്ചു വയസ്സുള്ള കാലത്ത്​ അയലത്തുവീട്ടിലെ കുട്ടി​ കളിത്തോക്ക്​ കാട്ടിയതോ മറ്റോ ആകും മുഖ്യമന്ത്രി പറയുന്നത്​. അല്ലാതെ പിണറായി വിജയനെ തോക്ക്​ ചൂണ്ടിയതായ സംഭവം ആർക്കുമറിയില്ല.

മാനേജ്​മെന്‍റ്​ ​േക്വാട്ടയിൽ മന്ത്രിയായ മുഹമ്മദ്​ റിയാസ്​ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണ്​. മാസപ്പടി വന്നപ്പോൾ നാവ്​ ഉപ്പിലിട്ട്​ വെച്ച മന്ത്രി ഇപ്പോൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രിയെ ഭീരുവെന്ന്​ വിളിച്ചതാണ്​ കാരണം. ശബരിമലയിൽ പോലും​ പൊലീസില്ല. 2200 പൊലീസിന്‍റെ അകമ്പടിയിൽ നടക്കുന്ന മുഖ്യമന്ത്രി ഭീരു തന്നെയാണ്​.

നവകേരള സദസ്സിൽ 17 തവണയാണ്​ പ്രതിപക്ഷനേതാവിന്‍റെ മാനസിക നിലയെക്കുറിച്ച്​​ മുഖ്യമ​ന്ത്രി പറഞ്ഞത്​. നവകേരള സദസ്സിനോട്​ പ്രതിപക്ഷത്തിന്​ അലർജിയാണെന്നാണ്​ മുഖ്യമന്ത്രി പറഞ്ഞത്​. പ്രതിപക്ഷത്തിനല്ല, കേരളത്തിനാണ്​ അലർജി. ക്രിസ്മസ്​ ചന്തയിൽ സബ്​സിഡി സാധനമില്ല. നവകേരള സദസ്സിൽ ഫൈവ്​ സ്റ്റാർ ഭക്ഷണമാണ്​ കൊടുത്തത്​.

സി.പി.എം വ്യാപക അക്രമം അഴിച്ചുവിടുകയാണ്​. ആറ്റിങ്ങലിൽ വീടാക്രമിച്ചു, വെഞ്ഞാറമൂട്​ പൊലീസ്​ കരുതൽ തടങ്കലിൽ വെച്ചവരെ പൊലീസ്​ സ്​റ്റേഷനിൽ കയറി ആക്രമിച്ചു. മന്ത്രിമാരെല്ലാം കരുതൽ തടങ്കലിലാണ്​. കൂട്ടിലിട്ട തത്തകളായിരുന്നു അവർ ഇതുവരെ. മന്ത്രിമാരെക്കൊണ്ട്​ പ്രതിപക്ഷനേതാവിനെ ചീത്ത വിളിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanVD Satheesan
News Summary - VD Satheesan on Pinarayi Vijayan
Next Story