എ.ഐ കാമറ ഇടപാട്: ഹൈകോടതി നിർദേശം സർക്കാറിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: എ.ഐ കാമറ ഇടപാട് പരിശോധിക്കണമെന്ന ഹൈകോടതി നിർദേശം സംസ്ഥാന സർക്കാറിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാറിന്‍റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചത്. കാമറ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ കോടതിക്ക് മുമ്പിൽ എത്തിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
വിവാദമായ എ.ഐ കാമറ ഇടപാടിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്നാണ് ഹൈകോടതി നിർദേശിച്ചത്. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി.
കാമറ പദ്ധതിയുടെ മുഴുവൻ രേഖകൾ പരിശോധിക്കും. കോടതി ഉത്തരവ് നൽകുന്നതു വരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ കാമറ പദ്ധതിയുടെ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈകോടതി സർക്കാറിന് നിർദേശം നൽകി.
എ.ഐ കാമറ ഇടപാട് അഴിമതിയാണെന്നും പദ്ധതിയെ കുറിച്ച് ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.