അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത് -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശൻ. കെ. കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു. പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ലെന്നും സതീശൻ പറഞ്ഞു.
അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. അവസരങ്ങളൊന്നും ലഭിക്കാത്ത നിരവധി പേർ പാർട്ടിയിലുണ്ട്. സി.പി.എമ്മിൽ നിന്ന് വന്നവർ കോൺഗ്രസിലുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾകൂട്ടമായി കോൺഗ്രസ് മാറരുത്. അസംതൃപ്തർ പോകട്ടെ എന്ന നിലപാട് കോൺഗ്രസിനില്ല. കോൺഗ്രസിനെ ശുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു.
പാർട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനിൽ കുമാറിന്‍റെ മറുപടി. അനിൽ കുമാർ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തത്. അച്ചടക്ക നടപടി സ്വീകരിച്ചത് കെ.പി.സി.സി അധ്യക്ഷനാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ.പി.സി.സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം സി.പി.എമ്മിൽ ചേർന്നിരുന്നു. പാർട്ടിബന്ധം അവസാനിപ്പിക്കും മുമ്പ് നടത്തിയ വാർത്തസമ്മേളനത്തിൽ അനിൽകുമാർ കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.