പി.വി. അന്‍വൻ പറയുന്നത് തെറ്റാണെങ്കില്‍ ആയാൾ സി.പി.എമ്മില്‍ ഉണ്ടാകുമോ? -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കുറെ രഹസ്യങ്ങള്‍ അറിയാമെന്ന ഭയത്താലാകും പി.വി അന്‍വർ എം.എൽ.എയെ സി.പി.എം സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയാള്‍ പറയുന്നതൊക്കെ തെറ്റാണെങ്കില്‍ ഒരു നിമിഷമെങ്കിലും അയാള്‍ സി.പി.എമ്മില്‍ ഉണ്ടാകുമായിരുന്നോ? എ.ഡി.ജി.പിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം ശരിയായിരുന്നെങ്കില്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കുമായിരുന്നു. എം.എല്‍.എയെ കുറിച്ച് ഒരു ആക്ഷേപം പോലും ഇന്നലെ പത്രസമ്മേളനം നടത്തിയ പാര്‍ട്ടി സെക്രട്ടറി പോലും പറഞ്ഞില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്പോള്‍ എം.എല്‍.എ പറഞ്ഞതൊക്കെ ശരിയാണെന്നല്ലെ അതിന്റെ അർഥം. മുഖ്യമന്ത്രി പറഞ്ഞാല്‍ എന്തും ചെയ്യുന്ന ആളാണ് എം.എല്‍.എ. എനിക്കെതിരെ ആരോപണം ഉന്നയിച്ചതും മുഖ്യമന്ത്രിയുടെ അനുമതിയോടെയായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്വന്തം ഓഫീസ് നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ആളാണെന്ന് ഞാന്‍ പറയില്ല.
പണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘമുണ്ടെന്ന് പറഞ്ഞപ്പോള്‍ പേര് പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പേരുകള്‍ തനിയെ പുറത്തു വരുമെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. ഇപ്പോള്‍ രണ്ടു പേരുടെ പേരുകള്‍ പുറത്തുവന്നല്ലോ. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വന്നോളുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.