സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം ‘ഹിന്ദു അഭിമുഖ’ത്തിന്‍റെ തുടർച്ചയെന്ന് വി.ഡി. സതീശൻ
text_fieldsപാലക്കാട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധിക്ഷേപ പരാമർശം ‘ഹിന്ദു അഭിമുഖ’ത്തിന്‍റെ തുടർച്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉജ്വലമായ മതേതരത്വത്തിന്‍റെ മാതൃക പുലർത്തുന്നയാളാണ് പാണക്കാട് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണ്. ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഭരണത്തിന്‍റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? പ്രതിപക്ഷത്തിന്‍റെ വിലയിരുത്തൽ ആകുമെന്ന് പറയാൻ ഞങ്ങൾക്ക് ആത്മവിശ്വാസക്കുറവില്ല.
സംഘ്പരിവാറിന്‍റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുടപിടിക്കുന്നു. തമ്മിലുള്ള കേസുകൾ ഇല്ലാതാക്കാൻ പരസ്പരം സഹായിക്കുകയാണ്. സന്ദീപ് വാര്യർ വന്നപ്പോൾ ബി.ജെ.പി ക്യാമ്പിനേക്കാൾ ഉച്ചത്തിൽ കേൾക്കുന്നത് മുഖ്യമന്ത്രിയുടെ കരച്ചിലാണ്. പിണറായി സംഘ്പരിവാറിന്‍റെ ആലയിൽ പാർട്ടിയെ കെട്ടി. മുഖ്യമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്ക് വോട്ടിങ്ങിലൂടെ ജനം മറുപടി പറയും.
സന്ദീപ് കോൺഗ്രസിൽ വന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥത?. സരിൻ സ്ഥാനാർത്ഥി ആയതോടെ എൽ.ഡി.എഫ് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത പോയി. പാലക്കാട് ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് പോരാട്ടമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.