Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര-സംസ്ഥാന...

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാലും കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
K Rail Project, VD Satheesan
cancel

കോട്ടയം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാലും കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ-റെയില്‍ അപ്രായോഗികവും കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കാന്‍ കഴിയാത്തതുമാണ്.

കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്നതും വെറും കമീഷന് വേണ്ടി മാത്രം കൊണ്ടുവന്നതുമായ പാദ്ധതിയാണ് കെ-റെയില്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണ് രണ്ട് ലക്ഷം കോടി മുടക്കി കെ-റെയില്‍ കൊണ്ടുവരാന്‍ പോകുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത കനത്ത ബാധ്യതയാണ് കേരളത്തിനുളളത്.

ട്രഷറി താഴിട്ട് പൂട്ടിയ സ്ഥിതിയിലാണ്. 12,000 കോടി രൂപ കരാറുകാര്‍ക്ക് കൊടുക്കാനുണ്ട്. 40,000 കോടി രൂപ ജീവനക്കാര്‍ക്ക് കൊടുക്കാനുണ്ട്. അപ്പോഴാണ് 2 ലക്ഷം കോടി മുടക്കി കെ-റെയില്‍ കൊണ്ടുവരുന്നത്. ഒരു കാരണവശാലും പ്രതിപക്ഷം ഇത് അനുവദിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RAIL
News Summary - VD Satheesan said that even if the central and state governments agree, the opposition will not allow the K-rail project to be implemented.
Next Story