ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് കെ.സുരേന്ദ്രൻ സ്ത്രീകളെ അധിക്ഷേപിച്ചതെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ സ്ത്രീകളെ അധിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭ്യേതരമായ പരാമര്‍ശമാണ് സി.പി.എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരെ കെ സുരേന്ദ്രന്‍ നടത്തിയത്. എന്നിട്ടും സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.എം നേതാക്കാളാരും രംഗത്ത് വന്നില്ല.
വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ യു.ഡി.എഫ് എം.എല്‍.എമാര്‍ അധിക്ഷേപിച്ചെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയുടെയും കെ.കെ രമക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും ചുണ്ട് ഇതുവരെ അനങ്ങിയില്ല. ബി.ജെ.പിയുമായുള്ള സ്‌നേഹബന്ധത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പോലും മിണ്ടാത്തത്.
സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രനെതിരെ കേസെടുക്കണം. എം.എല്‍.എമാര്‍ക്കെതിരെ പോലും കള്ളക്കേസെടുത്ത മുഖ്യമന്ത്രി എവിടെപ്പോയിയെന്നും സതീശൻ ചോദിച്ചു.സുരേന്ദ്രനെതിരെ സി.പി.എം നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പൊലീസില്‍ പരാതി നല്‍കും.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് എം.പിമാര്‍ വിട്ടുനിന്നെന്നത് തെറ്റായ വര്‍ത്തയാണ്. വാര്‍ത്ത എം.പിമാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് എം.പിമാര്‍ കേരളത്തിലേക്ക് മടങ്ങിയത്. വൈക്കം സത്യഗ്രഹ സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉണ്ടായിരുന്നതിനാലാണ് അവര്‍ കേരളത്തിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.