സി.പി.എമ്മുമായി ബന്ധമില്ലാത്തവർക്ക് പ്രഫസർ നിയമനം ലഭിക്കാത്ത അവസ്ഥയെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സി.പി.എമ്മുമായി ബന്ധമില്ലാത്ത ആർക്കും പ്രഫസറായി നിയമനം ലഭിക്കാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവകലാശാല വൈസ് ചാൻസലർമാരെ പാവകളാക്കി മാറ്റുന്നു. വി.സിമാരെ ഉപയോഗിച്ചാണ് ബന്ധു നിയമനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
യു.ജി.സി ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. തെറ്റായ നിയമനങ്ങളാണ് നടക്കുന്നത്. പ്രബന്ധം കോപ്പിയടിച്ചവർ കുട്ടികളെ പഠിപ്പിക്കുകയാണ്. നിരവധി ക്രമക്കേടുകൾ നടക്കുന്നു. സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കത്തൊഴുതി. ഹിന്ദുത്വം പഠിപ്പിക്കാൻ തീരുമാനിച്ചിട്ട് തങ്ങൾക്ക് മൃതു ഹിന്ദുത്വമെന്ന് പറയുന്നവരെ സമ്മതിക്കണം. ഗവർണറും സർക്കാരും തമ്മിൽ ധാരണയുണ്ടാക്കിയപ്പോൾ മൃതു ഹിന്ദുത്വ അജണ്ട ഓർത്തില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം കാലിക്കറ്റ് സർവകലാശാലയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം പേർ പഠനത്തിന് എത്തി. ഇത്തവണ ഇത് ഇരുപതിനായിരമായി കുറഞ്ഞു. അക്കാദമിക് നിലവാരത്തിന്‍റെ തകർച്ചയാണ് സൂചിപ്പിക്കുന്നത്. സർവകലാശാലകളുടെ സ്ഥിതിയെങ്കിലും പഠിക്കാൻ സർക്കാർ തയാറാകണം. കോളജ് അധ്യാപകരുടെ നിയമനം അടക്കമുള്ളവ പി.എസ്.സിക്ക് വിടണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സർവകലാശാലകൾ പാർട്ടി ഓഫിസുകളാക്കുന്നത് ശരിയാണോ എന്ന് വി.ഡി. സതീശൻ ചോദിച്ചു. ചോദിച്ചതിനുള്ള മറുപടി മന്ത്രി നൽകുന്നില്ലെന്നും അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നാണ് മറുപടിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.