Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസത്യപ്രതിജ്ഞ യു.ഡി.എഫ്...

സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്കരിക്കും; ഗണേഷ് ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിലെ മുഖ്യ പങ്കാളി -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

കൊച്ചി: കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും എൽ.ഡി.എഫും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഗണേഷിനെതിരെ കേസുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ഉമ്മൻചാണ്ടി അപകീർത്തിപ്പെടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ആ ഗൂഢാലോചനയിലെ മുഖ്യ പങ്കാളിയാണ് ഗണേഷ്. കേരളത്തിന്റെ ഹൃദയത്തിലുള്ള ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായ ആളെ മന്ത്രിയാക്കിയതിലൂടെ അധികാരത്തില്‍ എത്തിയതിന് പിണറായി നന്ദി പ്രകാശിപ്പിക്കുകയാണ്. സംസ്ഥാനത്ത് നൂറ് കണക്കിന് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാണ്. ഈ സാഹചര്യത്തില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

കോ​ൺ​ഗ്ര​സ്​ എ​സി​ലെ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളിയെയും കേ​ര​ള കോ​ൺ​ഗ്ര​സ്​ ബി​യി​ലെ കെ.ബി. ഗ​ണേ​ഷ്​​കു​മാ​റിനെയും മന്ത്രിസഭയിലെടുക്കാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ഐ.​എ​ൻ.​എ​ല്ലി​ലെ അ​ഹ​​മ്മദ്​ ദേ​വ​ർ​കോ​വി​ൽ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ന്‍റ​ണി രാ​ജുവും മുൻധാരണ പ്രകാരം ​സ്ഥാ​ന​മൊ​ഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇരുവരും മന്ത്രിമാരാകുന്നത്. എൽ.ഡി.എഫ് കൺവീനറായ ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അ​ഹ​​മ്മദ്​ ദേ​വ​ർ​കോ​വിലും ആന്റണി രാജുവും ഇന്നു രാവിലെയാണ് രാജി സമർപ്പിച്ചത്. തുടർന്ന് നടന്ന ഇടതുമുന്നണി യോഗമാണ് പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുത്തത്. ഡി​സം​ബ​ർ 29ന് പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ നടക്കും. ര​ണ്ടാം പി​ണ​റാ​യി സർക്കാറിൽ രണ്ടര വർഷത്തെ ധാരണയാണ് പാർട്ടികൾ തമ്മിലുണ്ടായിരുന്നത്. നവംബർ അവസാനമാണ് പുനഃസംഘടന നടക്കേണ്ടിയിരുന്നത്.

രണ്ടര വർഷം പൂർത്തിയായപ്പോൾ ത​ന്നെ ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ, നവകേരള സദസിന് ശേഷം മതി മന്ത്രിസഭ പുനഃസംഘടനയെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. അ​ഹ​​മ്മദ്​ ദേ​വ​ർ​കോ​വി​ൽ കൈകര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളിക്കും ആ​ന്‍റ​ണി രാ​ജുവിന്‍റെ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kb ganesh kumarudfVD Satheesan
News Summary - VD Satheesan said that UDF will boycott the oath
Next Story