വിദ്യാഭ്യാസ മന്ത്രി പ്രതിക്കൂട്ടിൽ കൈയും കെട്ടിനിൽക്കേണ്ടയാൾ; മുഖ്യമന്ത്രി വിധിയെ അവഹേളിച്ചെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളിക്കേസിൽ കേരള രാഷ്ട്രീയം ചൂടുപിടിക്കുന്നു. വിദ്യാഭ്യാസ മന്ത്രി പ്രതിക്കൂട്ടിൽ കൈയും കെട്ടിനിൽക്കേണ്ടയാളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീം കോടതി വിധിയെ അവഹേളിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വി. ശിവൻകുട്ടിയെ രാജിവെപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ ക്രിമിനൽ കുറ്റത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സുപ്രീം കോടതി നിഗമനങ്ങൾക്കെതിരെയും വിധിയെ അവഹേളിക്കുന്ന തരത്തിലുമാണ് സഭയിൽ സംസാരിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
നിയമസഭയിൽ നടന്ന സംഭവങ്ങൾ അതിനകത്ത് തന്നെ ഒതുങ്ങി നിന്നതാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് കേരള നിയമസഭയിലെയും ബംഗാൾ നിയമസഭയിലെയും കേസുകൾ ചൂണ്ടിക്കാട്ടി സതീശൻ മറുപടി നൽകി. സ്റ്റേറ്റിനെതിരായ ഒരു ക്രിമിനൽ കുറ്റത്തിൽ പൊതു ഖജനാവിൽ നിന്ന് പണം മുടക്കി ഡൽഹിയിൽ വരെ പോയി കുറ്റവാളികളെ രക്ഷിക്കാൻ ശ്രമമാണ് പരാജയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ മുണ്ടുമടക്കി കുത്തി ബെഞ്ചിനും ഡസ്കിനും മീതേ പറന്ന് നടന്ന് സ്പീക്കറുടെ ഡയസിൽ കയറി അവിടെയുള്ള സാധനങ്ങൾ തല്ലിപ്പൊളിച്ച് കളഞ്ഞ ഒരാളാണോ കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കേണ്ടതെന്ന് സതീശൻ ചോദിച്ചു.
ഈ കുറ്റത്തിന് മന്ത്രിയെ വിചാരണ ചെയ്യണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. വിചാരണക്കൂട്ടിൽ കൈയും കെട്ടി നിൽക്കേണ്ട ഒരാളാണോ കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രിയെന്ന് അദ്ദേഹം ചോദിച്ചു. വിഷയം സംസ്ഥാനത്തിന് ദേശീയതലത്തിൽ നാണക്കേടുണ്ടാക്കി. പൊതുവിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ് യു.ഡി.എഫ് എന്നും സമരം നിയമസഭക്ക് പുറത്തേക്കും വ്യാപിപ്പിക്കുെമന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.