തൃക്കാക്കരയിൽ കെ റെയിൽ തന്നെ മുഖ്യ വിഷയം, എൽ.ഡി.എഫ് പരാജയം ജയരാജൻ ഉറപ്പിച്ചെന്ന് വി.ഡി സതീശൻ
text_fieldsകൊച്ചി: തൃക്കാക്കരയിൽ കെ റെയിൽ തന്നെ മുഖ്യ വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് പരാജയപ്പെടുമെന്ന് ജയരാജന് ഉറപ്പായി. തൃക്കാക്കരക്കാരെ പേടിച്ചാണ് കെ റെയിൽ കല്ലിടൽ നിർത്തിയതെന്നും സതീശൻ ആരോപിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെ റെയിൽ വിഷയമല്ലെന്നാണ് കഴിഞ്ഞ ദിവസം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ഇ.പി ജയരാജൻ വ്യക്തമാക്കിയത്. കെ റെയിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പും തമ്മിൽ കൂട്ടികുഴക്കേണ്ടതില്ല. കെ റെയിൽ കേരളത്തിന്‍റെയാകെ വികസന രേഖയാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
തൃക്കാക്കരയിൽ വിജയിച്ചാൽ പദ്ധതിക്കുള്ള അംഗീകാരം കൂടിയാകമെന്നും തോൽക്കുകയാണെങ്കിൽ കെ റെയിലിന് അംഗീകാരമില്ലെന്ന് പറയാനാകില്ലെന്നും ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.