ഒരു വ്യവസായിയും കേരളം വിട്ടുപോകരുത്; സർക്കാർ കിറ്റക്സുമായി സംസാരിക്കണമെന്ന് വി.ഡി. സതീശൻ
text_fieldsസർക്കാർ കിറ്റക്സുമായി സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിറ്റക്സും സി.പി.എം നേതൃത്വവും തമ്മിലുള്ള പ്രശ്നമാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. തങ്ങൾ അതിൽ കക്ഷിയല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
'ഒരു വ്യവസായിയും കേരളം വിട്ടുപോകുന്നതിന് ഞങ്ങൾ അനുകൂലമല്ല. സർക്കാർ കിറ്റക്സുമായി സംസാരിച്ച് പരിഹാരമുണ്ടാക്കണം. സർക്കാർ ഇപ്പോൾ പുലർത്തുന്നത് നിഷേധ നിലപാടാണ്'- സതീശൻ പറഞ്ഞു.
വ്യവസായ ശാലകളിൽ ആവശ്യമായ പരിശോധനകൾ നടത്തണം. പരിശോധനകൾ നടത്തരുതെന്ന നിലപാട് ശരിയല്ല. തങ്ങളെ തോൽപിക്കാൻ സി.പി.എമ്മുമായി സഹകരിച്ചിരുന്നതാണ് കിറ്റക്സെന്നും പിന്നീട് അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കടമ്പ്രയാറ്റിലെ മലിനീകരണം സംബന്ധിച്ചാണ് കോൺഗ്രസ് ജനപ്രതിനിധികൾ പരാതികൾ നൽകിയിട്ടുള്ളത്. അത് പരിഹരിക്കേണ്ടതാണ്. എന്നാൽ, പീഡനമെന്ന് സാബു ജേക്കബ് വിശേഷിപ്പിച്ച പരിശോധനകൾ കുന്നത്തുനാട് എം.എൽ.എയുടെുയം സി.പി.എമ്മിന്‍റെയും പരാതികളെ തുടർന്നുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.