വി.ഡി. സതീശനെ ഉപമുഖ്യമന്ത്രിയാക്കണം - പി.കെ. കൃഷ്ണദാസ്
text_fieldsകോഴിക്കോട്: അഴിമതിയുടെ കാര്യത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും രാജ്യമെങ്ങും കോണ്‍ഗ്രസും സി.പി.എമ്മും സഖ്യത്തിലാവുന്ന സാഹചര്യത്തില്‍ വി.ഡി. സതീശനെ ഉപമുഖ്യമന്ത്രിയാക്കി യു.ഡി-എൽ.ഡി.എഫ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതാണ് നല്ലതെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് ഇ.ഡിക്കു മുന്നില്‍ ഹാജരാവാത്തതിന്‍റെ കാരണം വ്യക്തമാക്കണം. ഒന്നില്‍ കൂടുതല്‍ തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതെ സ്വയം വിശുദ്ധനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അന്വേഷണ ഏജന്‍സിയോട് ധിക്കാരപരമായി പെരുമാറുന്നത് ശരിയല്ല. മടിയില്‍ കനമുള്ളത് കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.