കർത്തവ്യനിർവഹണത്തിൽ ലോകായുക്ത പരാജയമെന്ന പരാമർശം പിൻവലിച്ച് വി.ഡി. സതീശൻ
text_fieldsകൊച്ചി: ലോകായുക്തക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈകോടതി വിമർശനത്തിന് പിന്നാലെയാണ് പരാമർശം പിൻവലിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്ന് സതീശൻ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കെ. ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.
കർത്തവ്യനിർവഹണത്തിൽ ലോകായുക്ത പരാജയമെന്നായിരുന്നു സതീശൻ പറഞ്ഞത്. വി.ഡി. സതീശന്‍റെ പ്രസ്താവനയെ ഹൈകോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം പരാമർശം നടത്തിയത് ശരിയായില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
കെ. ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഫെബ്രുവരി 29ന് പരിഗണിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.