പി.സി. ജോർജിന് മുങ്ങാൻ അവസരം ഒരുക്കിയത് സർക്കാർ, എല്ലാം നാടകമാണെന്ന്-വി.ഡി. സതീശൻ
text_fieldsകൊച്ചി: പി.സി. ജോർജിന് മുങ്ങാൻ അവസരം ഒരുക്കിയതും നേരത്തെ നടന്ന അറസ്റ്റും എല്ലാം നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാം ഒത്തു കളിയാണ്. വിദ്വേഷ പ്രസംഗം നടത്തിയാളെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറെ കാണാനില്ല. കോടതിക്ക് പുറത്ത് വീണ്ടും തന്റെ പ്രസ്താവന പി.സി. ജോർജ് ആവർത്തിക്കുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായപ്പോൾ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്നു പ്രതീതിയുണ്ടാക്കുകയാണിപ്പോൾ. എന്റെ പുറകെ വിട്ട ഇന്റലിജൻസ് വിഭാഗത്തെ ജോർജിനു പിറകെയാണ് വിട്ടിരുന്നതെങ്കിൽ ഈ അവസ്‍ഥ വരില്ലായിരുന്നു. വിദ്വേഷ പ്രസംഗത്തിന് ജോര്‍ജിനെ കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിക്കണം. ക്ഷണിച്ചയാൾക്ക് ഇ.പി ജയരാജനുമായി എന്താണ് ബന്ധമെന്നും അന്വേഷിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാഥി തന്റെ സ്വന്തം സ്ഥാനാർഥിയാണെന്ന്
പറഞ്ഞതിനെ കുറിച്ച് മാധ്യമങ്ങൾ അന്വേഷിക്കണം. കോൺഗ്രസ് വിട്ടുപോകുന്നവർ തനിച്ചാണ് പോകുന്നത്. വെള്ളം എടുത്തുകൊടുക്കാൻ പോലും ആരും കൂടെയില്ല. അവരെ വിമർശിക്കാനില്ല. ഇവിടെ, പിണറായിയോടാണ് ചോദ്യം ഉള്ളത്. സി.പി.എം വിട്ടയാളെ കുലം കുത്തിെയന്ന് വിശേഷിപ്പിച്ചതും പിന്നെ 51 വെട്ട് വെട്ടി ഇല്ലാതാക്കിയത് നാം മറക്കരുത്. കെ.വി. തോമസ് എന്റെ അധ്യാപകനാണ്. മോശമായി ഒരു വാക്കുപോലും ഞാൻ ഉപയോഗിക്കില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.