'ഏറെ സ്നേഹവും വാത്സല്യവും നൽകിയ ജ്യേഷ്ഠ സഹോദരൻ'- എം.ഐ. ഷാനവാസിനെ അനുസ്മരിച്ച് വി.ഡി സതീശൻ
text_fieldsകോൺഗ്രസ് നേതാവും മുൻ എം.പിയും കെ.പി.സി.സി വർകിങ് പ്രസിഡന്‍റുമായിരുന്ന എം.ഐ ഷാനവാസിന്‍റെ ചരമ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കലർപ്പില്ലാത്ത സൗഹൃദവും കരുതലും സ്നേഹവും നിലപാടിലെ ദൃഢതയുകൊണ്ട് എന്നും വേറിട്ടു നിന്ന നേതാവയായിരുന്നു എം.ഐ.ഷാനവാസ് എന്ന് വി.ഡി സതീശൻ ഫേസ്ബുകിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്ന് ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഷാജി എന്ന് വിളിച്ചിരുന്ന എം.ഐ. ഷാനവാസിന്‍റെ ചരമദിനമാണ്. കലർപ്പില്ലാത്ത സൗഹൃദവും കരുതലും സ്നേഹവും, നിലപാടിലെ ദൃഢതയും അത് വിളിച്ചു പറയുവാനുള്ള തന്റെടവും ഒക്കെയാണ് ഷാജിക്കയെ വ്യത്യസ്തനാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ പരാജയങ്ങൾ നേരിട്ടപ്പോഴും തന്റെ രാഷ്ട്രീയം കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ട് പോയ ആശയദൃഡത അദ്ദേഹത്തിന്‍റെ സവിശേഷതയായിരുന്നു. എനിക്ക് വ്യക്തിപരമായി ഏറെ സ്നേഹവും വാത്സല്യവും നൽകിയ ജ്യേഷ്ഠസഹോദരനായിരുന്നു അദ്ദേഹം. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.