എസ്.എഫ്.ഐ ആക്രമണം: സി.പി.എമ്മിന്റെ അഹങ്കാരത്തിന്റെ പ്രതിഫലനം -വി.ഡി. സതീശൻ
text_fieldsവൈക്കം: തുടര്‍ഭരണം സി.പി.എമ്മില്‍ ഉണ്ടാക്കിയ ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫിസില്‍ എസ്.എഫ്.ഐ നടത്തിയ ആക്രമണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അസഹിഷ്ണുതയുടെ ഏറ്റവും വലിയ അടയാളമാണത്.
മാധ്യമങ്ങള്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയുമൊക്കെ വിമര്‍ശിക്കും. അതില്‍ പ്രതിഷേധം പ്രകടിപ്പിക്കാം. പക്ഷേ, ഒരു മാധ്യമ സ്ഥാപനത്തിനുള്ളില്‍ കടന്നുകയറി അവിടെയുള്ളവരെ ഭീഷണിപ്പെടുത്തി പോസ്റ്റര്‍ ഒട്ടിക്കുന്നത് ഡല്‍ഹിയില്‍ നടക്കുന്ന സംഭവങ്ങളുടെ തനിയാവര്‍ത്തനമാണ്.
പുരപ്പുറത്ത് കയറി നിന്ന് മുഖ്യമന്ത്രി മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടുകയും ചെയ്യുന്ന നയമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.