മുല്ലപ്പെരിയാറിലെ മരമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ; കേരളം തോറ്റുകൊടുക്കുന്നു -വി.ഡി.സതീശൻ
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി നൽകുന്നതിലൂടെ കേസിലെ കേരളത്തിന്റെ വാദങ്ങൾ ഇല്ലാതാവും. സുപ്രീംകോടതിയിലെ കേസ് തോറ്റുകൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരംമുറി ഉത്തരവ് മാറ്റിവെച്ചിരിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. എത്രയും വേഗം ഉത്തരവ് റദ്ദാക്കണം. മുല്ലപ്പെരിയാറിൽ തമിഴ്നാടും കേരളവും സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്ന വനം മന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണ്. വനം മന്ത്രിയുടേയും ജലവിഭവ വകുപ്പ് മന്ത്രിയുടേയും മറുപടികളിൽ വൈരുധ്യമുണ്ടെന്നും സതീശൻ പറഞ്ഞു.
മുല്ലപ്പെരിയാറിൽ മരംമുറിച്ച് ബേബി ഡാം ശക്തിപ്പെടുത്തിയാൽ ജലനിരപ്പ് 152 അടി ആക്കണമെന്ന തമിഴ്നാടിന്റെ വാദത്തിന് സുപ്രീംകോടതിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. ഇതോടെ മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്റെ വാദം ദുർബലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലെപ്പരിയാർ ഡാമിലെ മരംമുറിയുമായി ബന്ധെപ്പട്ട നടപടിക്രമങ്ങളുടെയും കേരള സർക്കാർ അനുമതി നൽകിയതിെൻറയും രേഖകൾ കഴിഞ്ഞ ദിവസം തമിഴ്നാട് പുറത്തുവിട്ടിരുന്നു. മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് വിവാദമായ സാഹചര്യത്തിൽ കേരളം അനുമതി മരവിപ്പിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാർ പ്രകാരമാണ് അനുമതിയെന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ് തമിഴ്നാട് സർക്കാർ ചൊവ്വാഴ്ച പുറത്തിറക്കിയത്.
തമിഴ്നാടിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന കേരള പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) ബെന്നിച്ചൻ തോമസ് ഒപ്പിട്ട ഉത്തരവിെൻറ പകർപ്പാണ് തമിഴ്നാട് സർക്കാർ പുറത്തുവിട്ടത്. ബേബി ഡാം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ മുന്നോടിയായാണ് മരംമുറിച്ചുമാറ്റുന്നതിന് തമിഴ്നാട് അപേക്ഷ നൽകിയിരുന്നത്. മുല്ലപ്പെരിയാർ ഡാം സൈറ്റിലെ തമിഴ്നാട് പാട്ടത്തിനെടുത്ത 40 സെൻറ് സ്ഥലത്തെ 15 മരങ്ങൾ മുറിച്ചുനീക്കാൻ പെരിയാർ ടൈഗർ റിസർവ് ഈസ് റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറും ശിപാർശ ചെയ്തു.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള പാട്ടക്കരാറിലെ അഞ്ചാം വകുപ്പ് പ്രകാരം പാട്ട ഭൂമിയിലെ മരങ്ങളും മറ്റും അറ്റകുറ്റപ്പണികൾക്കായി വെട്ടിമാറ്റാൻ പാട്ടക്കാരനായ തമിഴ്നാടിന് അവകാശമുണ്ട്. വനവിഭവങ്ങൾ പെരിയാർ വന്യജീവി സങ്കേതത്തിനു പുറത്തു കൊണ്ടുപോകരുതെന്നും വ്യവസ്ഥയുണ്ട്. ബെന്നിച്ചൻ തോമസിെൻറ ഉത്തരവ് തേക്കടി പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ടൈഗർ) എ. പി. സുനിൽ ബാബു നവംബർ ആറിന് തമിഴ്നാട് ഉദ്യോഗസ്ഥനായ തേനി ജില്ലയിെല കമ്പം ഡബ്ല്യു.ആർ.ഡി എക്സി.എൻജിനീയർ ജെ. സാം എർവിന് കൈമാറി.
ഇതിൽ 15 മരങ്ങളുടെ ഇനവും അതിെൻറ സവിശേഷതകളും അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവിെൻറ പകർപ്പ് കേരള ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അയച്ചിരുന്നു. ബേബി ഡാമിന് താഴെയുള്ള 23 മരങ്ങൾ മുറിച്ചുമാറ്റാൻ 2021 നവംബർ അഞ്ചിന് തമിഴ്നാട് നൽകിയ അപേക്ഷയിൻമേൽ ഏഴിനാണ് തമിഴ്നാടിെൻറ പാട്ടാവകാശം നിലനിൽക്കുന്ന 40 സെൻറ് ഭൂമിയിലെ 15 മരങ്ങൾ വെട്ടിമാറ്റാൻ കേരള വനം വകുപ്പ് അനുമതി നൽകിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.