ബി.ജെ.പിയുമായി ചേർന്ന് അദാനിയുടെ മെഗാഫോണായി സംസ്ഥാന സർക്കാർ മാറിയെന്ന് പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുമായി ചേർന്ന് അദാനിയുടെ മെഗാഫോണായി സംസ്ഥാന സർക്കാർ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞം സമരത്തെ വർഗീയവൽക്കരിക്കാനാണ് സി.പി.എം ശ്രമം. അദാനിയെ പിന്തുണക്കുകയെന്നതാണ് ബി.ജെ.പി നയം. അതിനെ പിന്തുണക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിനെതിരെയും തുറമുഖം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പ്രദേശിക സമരസമിതിയുടെ ലോങ് മാർച്ചിലാണ് സി.പി.എമ്മും ബി.ജെ.പിയും കൈകോർത്തത്. ബി.ജെ.പിയോട് ഒരു നീക്കുപോക്കും പാടില്ലെന്നും യോജിക്കാനാവില്ലെന്നും നഖശിഖാന്തം എതിർക്കണമെന്നുമുള്ള നിലപാട് സി.പി.എം ആവർത്തിക്കുമ്പോഴാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ലോങ് മാർച്ച് സമാപന ചടങ്ങിൽ പാർട്ടി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി രാജേഷും വേദി പങ്കിട്ടത്.
സിൽവർലൈനടക്കം ജനകീയസമരങ്ങളുടെ പൊതുസമര പ്ലാറ്റ്ഫോമുകളിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പം ബി.ജെ.പി പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമർശിക്കുകയും നിയമസഭയിലടക്കം ആയുധമാക്കുകയും ചെയ്യുമ്പോഴാണ് സെക്രട്ടേറിയറ്റിനു മുന്നിൽ വിശ്വഹിന്ദു പരിഷത്ത് നേതാക്കളടക്കം ഉൾപ്പെട്ട വേദിയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വത്തിന്‍റെ പങ്കാളിത്തമുണ്ടായത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.