സി.പി.എമ്മിന്റേത് ഭൂരിപക്ഷ പ്രീണനം; വിമർശനവുമായി വി.ഡി.സതീശൻ
text_fieldsതിരുവനന്തപുരം: സി.പി.എം നടത്തുന്നത് ഭൂരിപക്ഷ പ്രീണനമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമായിരുന്നു സി.പി.എം നിലപാട്. എന്നാൽ, ഇപ്പോൾ അവർക്ക് ഭൂരിപക്ഷ പ്രീണനമാണ്. അവസരവാദ രാഷ്ട്രീയമാണ് സി.പി.എം പയറ്റുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുന്നത്.
സിപിഎമ്മിനെ പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്‌ലാമി നല്ലവരായിരുന്നു. വോട്ട് കിട്ടില്ലെന്നായപ്പോൾ അവർ കുഴപ്പക്കാരായി. മഅ്ദനിക്ക് വേണ്ടി വേദിയിൽ കാത്തിരുന്നയാളാണ് പിണറായി വിജയൻ. ഇപ്പോൾ ഭൂരിപക്ഷ വോട്ട് ലക്ഷ്യമിച്ച് എല്ലാം തിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പൂരം കലങ്ങിയിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. തൃശൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ തന്നെ പറഞ്ഞത് പൂരം കലങ്ങിയെന്നാണ്.
എം.ആർ അജിത്കുമാറാണ് അതിന് നേതൃത്വം നൽകിയത്. നാല് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ലെന്ന് അതിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അന്വേഷണത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.