Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ റിപ്പോർട്ടിൽ...

സോളാർ റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾ-സതീശൻ

text_fields
bookmark_border
vdsatheesan
cancel

തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിലെ ഒരുകൂട്ടം നേതാക്കൾ​െക്കതിരെ ഗുരുതരമായ ആരോപണങ്ങളാണ്​ ഉന്നയിച്ചിട്ടുള്ളതെന്ന്​ കെ.പി.സി.സി വൈസ്​^പ്രസിഡൻറ്​ വി.ഡി സതീശൻ. ഇൗ വിഷയത്തെ നിസാരമായി കാണുന്നില്ല. റിപ്പോർട്ട്​ പൂർണ്ണമായും പുറത്തുവന്നശേഷം കെ.പി.സി.സി യുടെ രാഷ്​ട്രീയകാര്യസമിതി യോഗം ചേർന്ന്​ കാര്യങ്ങൾ തീരുമാനിക്കും. അതിന്​മുമ്പ്​ ഇക്കാര്യത്തിൽ വ്യക്​തിപരമായ അഭിപ്രായം താൻ പറയില്ല. സംസ്​ഥാന നേതാക്കളെ പാർട്ടി നേതൃത്വം ദൽഹി​യിേലക്ക്​ വിളിപ്പിച്ചത്​ റിപ്പോർട്ടുമായി ബന്​ധ​െപ്പട്ട വിവരശേഖരണത്തിന്​ ആയിരുന്നു.

വിവരങ്ങൾ ശേഖരിച്ചതല്ലാതെ യാതൊരു പ്രതികരണവും കേന്ദ്രനേതൃത്വത്തിൽ നിന്ന്​ ഉണ്ടായിട്ടില്ല. സോളാർവിഷയത്തിൽ സംസ്​ഥാനനേതാക്കൾ നൽകിയ വിശദീകരണത്തിൽ കേന്ദ്രനേതൃത്വം സംതൃപ്​തരാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ പറഞ്ഞതിനെപ്പറ്റി തനിക്ക്​ അറിയില്ലെന്നും  വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്​തമാക്കി.

സോളാർ റിപ്പോർട്ട്​ അനുസരിച്ച്​ കേസെടുക്കുമെന്ന്​ സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട്​ ലഭിക്കാൻ ഉമ്മൻചാണ്ടിക്ക്​ അവകാശം ഉണ്ട്​. മറിച്ചുള്ള സർക്കാർനിലപാട്​ സ്വാഭാവിക നീതി​ നിഷേധമാണ്​. റിപ്പോർട്ട്​ നിയമസഭയിലേ സമർപ്പിക്കൂവെന്ന്​ സർക്കാറിന്​ നിർബന്​ധം ഉണ്ടെങ്കിൽ അതിനായി ഒരുദിവസത്തേക്ക്​ സഭ വിളിച്ചുചേർക്കണം. കമീഷൻ റിപ്പോർട്ട്​ രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കണമെന്ന്​ എൻക്വയറി ആക്​ടിൽ പറയുന്നില്ല. റിപ്പോർട്ട്​ ലഭിച്ച്​ ആറുമാസത്തിനകം നടപടി റിപ്പോർട്ട്​ സഹിതം നിയമസഭയിൽ സമർപ്പിക്കണമെന്നേ നിയമത്തിൽ പറയുന്നുള്ളൂ.

ഹർത്താലിന്​ എന്നും താൻ എതിരാണ്​. ഒരിക്കലും ഹർത്താലുമായി താൻ സഹകരിക്കില്ല. ഹർത്താൽ വ്യക്​തികളുടെ പൗര സ്വാതന്ത്ര്യൻമേലുള്ള കടന്നുകയറ്റമാണ്​. അതിനാൽ ഹർത്താലിനോട്​ യോജിക്കാനാവില്ല. ജനാധിപത്യം അപകടത്തിലാകുമെന്ന്​ പറഞ്ഞ്​ ജനസംഘവുമായി കൂട്ടുചേർന്നവരാണ്​ സി.പി.എം.  ഇപ്പോൾ മോദിക്ക്​ കീഴിൽ ജനാധിപത്യം സുരക്ഷിതമായതിനാലാണോ ബി.​െജ.പിയെ നേരിടാൻ കോൺഗ്രസ്​ ബന്​ധം വേണ്ടെന്ന്​ വെച്ചതെന്ന്​ വ്യക്​തമാക്കണം. കേരളത്തിലെ സി.പി.എം നേതാക്കളിൽ ബി.​െജ.പി, വർഗീയ വിരോധങ്ങളേക്കാളും കത്തിനിൽക്കുന്നത്​ കോൺഗ്രസ്​ വിരോധമാണ്​.

പാർട്ടിയും മുന്നണിയും വിട്ടുപോയവരെ പലവിധം കൈകാര്യം ചെയ്​ത്​ ചരിത്രമുള്ള സി.പി.എമ്മിന്​ അൽഫോൻസ്​ കണ്ണന്താനത്തി​​െൻറ കാര്യത്തിൽ അത്തരമൊന്നില്ല. സി.പി.എമ്മി​​െൻറ കുലംകുത്തി, പരനാറി പട്ടികയിലൊന്നും അദ്ദേഹം ഇല്ല. കണ്ണന്താനം മന്ത്രിയായപ്പോൾ കേരളത്തിലെ ബി.​െജ.പി നേതാക്കൾപോലും മ്ലാനതയിലായപ്പോൾ ആകെ ആഹ്ലാദിച്ചത്​ ഇവിടുത്തെ സി.പി.എം നേതാക്കളാണ്​. സി.പി.എമ്മിനും ബി.​െജ.പിക്കും ഇടയിലെ പാലമാണ്​ കണ്ണന്താനമെന്നും സതീശ്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFsolar commissionkerala newsmalayalam newsSolar Report
News Summary - VD Satheeshan On Solar Report-Kerala News
Next Story