Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vd satheeshan
cancel
Homechevron_rightNewschevron_rightKeralachevron_rightശശി തരൂരല്ല,...

ശശി തരൂരല്ല, സി.പി.എമ്മും ബിജെപിയുമാണ് ശത്രുക്കൾ -വി.ഡി സതീശൻ

text_fields
bookmark_border

തിരുവനന്തപുരം: ശശി തരൂർ എം.പിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്​ അടക്കമുള്ള നേതാക്കൾ രംഗത്തുവന്നതിന്​ പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ വി.ഡി സതീശൻ.

കേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും. രാഷ്ട്രീയ കാര്യസമിതി യോഗം ചേർന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി തീരുമാനത്തെ പിന്തുണക്കാൻ ഏകകണ്​ഠമായി തീരുമാനിച്ചിട്ടുണ്ട്. കത്തിൽ ഒപ്പിട്ട ശശി തരൂരും പി.ജെ.കുര്യനും ആ തീരുമാനത്തിൻെറ കൂടെ നിൽക്കും.

ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്​ നേതാവാണ്. മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാഷിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച അദ്ദേഹം നമ്മുടെ പ്രിയപ്പെട്ട എം.പിയാണ്​. കോൺഗ്രസിൻെറ ശത്രുക്കൾ സി പി എമ്മും ബിജെപിയുമാണെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian national congressshashi tharoor
Next Story