അഴിമതിയിലൂടെ ഇടത് സർക്കാർ കെ.എസ്.ഇ.ബിയെ കടത്തിലാക്കിയെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: അഴിമതിയിലൂടെ ഇടത് സർക്കാർ കെ.എസ്.ഇ.ബിയെ കടത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പട്ടം വൈദ്യുതി ഭവന് മുന്നിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് ഭരണകാലത്ത് അഴിമതിയിലൂടെ കെ.എസ്.ഇ.ബിയെ ഇടത് സർക്കാർ 40000 കോടി കടത്തിലാക്കിയെന്നും വി.ഡി സതീശൻ പറഞ്ഞു. 1957 മുതൽ 2016 വരെയുള്ള കെ.എസ്.ഇ.ബി യുടെ ആകെ കടം 1085 കോടിയായിരുന്നത് കഴിഞ്ഞ ഏഴു വർഷം കൊണ്ട് അത് 40,000 കോടിയിൽ എത്തിച്ചത് ഇടത് കാലത്തെ സോളാർ അഴിമതി, ട്രാൻസ്ഗ്രിഡ് അഴിമതിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് വർഷത്തിലധികം സർവീസുള്ള ഇലക്ട്രിസിറ്റി വർക്കേഴ്സിന്റെ പ്രമോഷൻ ജീവനക്കാരുടെ നാലു ഗഡു ക്ഷാമബത്ത, കോൺട്രാക്ട് വർക്കേഴ്സ് നിയമനം തുടങ്ങിയ അവകാശങ്ങൾ നിഷേധിച്ച സർക്കാരാണ് പിണറായി സർക്കാരെന്നും അവർ പൊതുമേഖലയുടെ സംരക്ഷകർ അല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി ധനപാലൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വർക്കിങ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് ആമുഖവും, ജനറൽ സെക്രട്ടറി വി. സുധീർ കുമാർ സ്വാഗതവും പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ, എം.വിൻസെന്റ് എം.എൽ.എ, ചാല നാസർ, കെ.സി.രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.