വാഹനങ്ങൾ രൂപമാറ്റം വരുത്തിയാൽ പിടിവീഴും...
text_fieldsതിരുവനന്തപുരം: വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശംനൽകി. സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വലിയ പങ്കുവഹിക്കുെന്നന്ന വിലയിരുത്തലിെൻറ പശ്ചാത്തലത്തിലാണ് നിർദേശം. വാഹനങ്ങളിൽ കമ്പനി നൽകുന്ന രൂപകൽപനക്കനുസരിച്ചുള്ള ബോഡി, സൈലൻസർ തുടങ്ങിയ ഭാഗങ്ങൾ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങൾ കൂട്ടിച്ചേർത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷപ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുെന്നന്നാണ് വിലയിരുത്തൽ.
എറ്റവും അനിവാര്യമായ ആവശ്യങ്ങൾക്കുമാത്രമേ വാഹനങ്ങൾക്ക് രൂപമാറ്റം നൽകുന്നതിന് മോട്ടോർ വാഹനവകുപ്പ് അധികൃതരിൽനിന്ന് അനുമതിലഭിക്കൂ. ബൈക്കുകളുടെ ഹാൻഡിൽ, സൈലൻസർ തുടങ്ങിയവ മാറ്റിവെക്കുന്നതുപോലെ ശാസ്ത്രീയമല്ലാതെ വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അനുമതി ലഭിക്കുകയില്ല. എന്നാൽ അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങൾ വ്യാപകമായി നിരത്തിലുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ഇത്തരം 30 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ രൂപമാറ്റത്തിന് അനുമതിയില്ലാത്ത വാഹനങ്ങളുടെ രജിസ്േട്രഷൻ കാൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്കായി ശിപാർശചെയ്യും. നിയമലംഘനം നടത്തുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം പിഴചുമത്താനുള്ള നടപടിയും സ്വീകരിച്ചു. പരിശോധന മറ്റ് ജില്ലകളിലും നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് മറ്റ് യാത്രികരുടെയും ജീവന് ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.