വെടിമറയിൽ സംഘർഷം; ആറുപേർ കസ്റ്റഡിയിൽ
text_fieldsപറവൂർ: വിജയയാത്രയുടെ ഭാഗമായി വെടിമറ കവലയിൽ കൊടികെട്ടാൻ എത്തിയ ബി.ജെ.പി പ്രവർത്തകരെ തടയാൻ ശ്രമിെച്ചന്ന ആരോപണത്തെതുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വൈദ്യുതിപോസ്റ്റുകളിൽ കൊടികെട്ടാൻ ശ്രമിച്ചപ്പോൾ ചിലരെത്തി തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണ് ബി.ജെ.പി ആരോപണം. എസ്.ഡി.പി.ഐ പ്രവർത്തകരാണ് തടയുകയും അക്രമിക്കുകയും ചെയ്തതെന്നും നേതാക്കൾ ആരോപിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് ശനിയാഴ്ച രാവിലെ സി.ഐ.എസ്.എഫ് പ്രദേശത്ത് റൂട്ട് മാർച്ച് നടത്തി. കിഴക്കേപ്രം സ്കൂളിൽ ക്യാമ്പ് ചെയ്യുന്ന ഒരു കമ്പനി സി.ഐ.എസ്.എഫുകാർ വെടിമറയിൽനിന്ന് മന്നത്തേക്കും തിരിച്ചും റൂട്ട് മാർച്ച് നടത്തി. പറവൂർ സി.ഐ മഞ്ജുലാലിെൻറ നേതൃത്വത്തിൽ വടക്കേക്കര, പുത്തൻവേലിക്കര സി.ഐമാരും പറവൂർ എസ്.ഐയും ഉൾപ്പെടെ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
പത്തരയോടെ ബി.ജെ.പി പ്രവർത്തകർ പ്രകടനമായെത്തി വെടിമറയിൽ പല സ്ഥലങ്ങളിലായി കൊടികെട്ടി. ബി.ജെ.പി പുത്തൻവേലിക്കര പഞ്ചായത്ത് സെകട്ടറി ബിജു, കണക്കൻകടവ് സ്വദേശികളായ അജി, സന്താനൻ എന്നിവരാണ് കെ.എം.കെ ആശുപത്രിയിൽ ചികിത്സയിലുള്ളത്. വരാപ്പുഴ സ്വദേശികളായ മണികണ്ഠൻ, പ്രഹ്ലാദൻ എന്നിവർക്കും പരിക്കുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ളവർ വിവിധ രാഷ്ട്രീയ പാർട്ടിയിൽപെട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.