യഥാർഥ ജീവിതാവിഷ്കാരങ്ങളിലൂടെ മലയാള സിനിമ കൂടുതൽ ജനപ്രിയമാകുന്നുവെന്ന് വീണ ജോർജ്
text_fieldsതിരുവനന്തപുരം : മനുഷ്യ ജീവിതത്തിന്റെ യഥാർഥ ആവിഷ്കാരങ്ങളിലൂടെ സമകാലിക മലയാള ചിത്രങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയാണെന്ന് മന്ത്രി വീണ ജോർജ്. സമീപകാലത്തെ ചില സ്ത്രീപക്ഷ ചിത്രങ്ങൾക്ക് പ്രമേയപരമായി വ്യക്തമായ രാഷ്ട്രീയമുണ്ട്. അത്തരം ചിത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു.
മാനവികതയെ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങൾക്കാണ് രാജ്യാന്തര ചലച്ചിത്രമേള പ്രാധാന്യം നൽകുന്നത്. അതിനൊപ്പം വനിതാ സംവിധായകരുടെ ചിത്രങ്ങൾക്ക് കേരളാ രാജ്യാന്തര മേള വലിയ പ്രാധാന്യം നൽകുന്നുന്നുണ്ട്. ലോക സിനിയിലെ വനിതകളുടെ മുന്നേറ്റത്തിന്റെ പ്രതിഫലനം മലയാളത്തിലും മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിച്ചു. അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി.അജോയ്, ആർട്ടിസ്റ്റിക് ഡയറക്റ്റർ ദീപികാ സുശീലൻ, പി.ആർ.ഡി അഡീഷണൽ ഡയറക്റ്റർ കെ. അബ്‌ദുൾ റഷീദ്, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.