ആധുനീക വൈദ്യ ശാസ്ത്രത്തിനൊപ്പം ആയുർവേദത്തിന്റെ വികസനത്തിനും പ്രാധാന്യം നൽകുക എന്നതാണ് സർക്കാർ നയമെന്ന് വീണ ജോർജ്
text_fieldsതിരുവനന്തപുരം : ആധുനീക വൈദ്യ ശാസ്ത്രത്തിനൊപ്പം ആയുർവേദത്തിന്റെ വികസനത്തിനും പ്രാധാന്യം നൽകുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വീണ ജോർജ്. എ.എം.എ.ഐയുടെ 45-മത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകാരോഗ്യ സംഘടന ഇപ്പോൾ വിഭാവനം ചെയ്‌ത "ഏക ആരോഗ്യം " എന്ന ആശയം തന്നെ ആണ് വർഷങ്ങൾക്കു മുൻപ് ആയുർവേദ ശാസ്ത്രത്തിന്റെ അടിസ്ഥാനം. ആയുർവേദത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട് മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ വേണ്ട പ്രവർത്തങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. ആധുനീക വൈദ്യ ശാസ്ത്രത്തിനൊപ്പം ആയുർവേദത്തിന് വളരെ പ്രാധാന്യം നൽകി ആണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി അറിയിച്ചു.
അതിന്റെ ഭാഗമായാണ് രാജ്യാന്തര ഗവേഷണ കേന്ദ്രത്തിന്റെ നിർമാണം. അതിന്റെ ഒന്നാം ഘട്ടം പ്രവർത്തനങ്ങൾ കഴിഞ്ഞു എന്നും മറ്റു പ്രവർത്തനങ്ങൾ ഉടൻ തന്നെ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വിവിധ ആയുർവേദ പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.