ആരോഗ്യ പ്രവർത്തകർക്ക് സംതൃപ്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്തുമെന്ന് വീണ ജോർജ്
text_fieldsഇടുക്കി: ആരോഗ്യ പ്രവർത്തകർക്ക് സംതൃപ്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തുവാൻ സർക്കാർ പ്രത്ജ്ഞാബദ്ധമാണെന്ന് വീണ ജോർജ്. ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ അമ്പത്തിയേഴാം വാർഷിക സമ്മേളനം ചിന്നക്കനാൽ മൂന്നാർ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സങ്കീർണമായ ഓപ്പൺ ഹാർട്ട് സർജറി , വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് ഹെൽത്ത് സർവ്വീസ് ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള ആശുപത്രികളിലും തുടക്കം കുറിക്കാൻ സാധിച്ചത് സർക്കാർ കൈവരിച്ച അഭിമാനാർഹമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിൻ്റെ മികവോടെയുള്ള പ്രവർത്തനങ്ങൾക്ക് സംഘടന നൽകുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ടി.എൻ. സുരേഷ് അധ്യക്ഷത വഹിച്ചു
2024 ജനുവരി 20, 21 തിയതികളിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരത്തിൽപരം സർക്കാർ ഡോക്ടർമാർ പങ്കെടുക്കുന്നു. യോഗത്തിൽ ആരോഗ്യ വകുപ്പു ഡയറക്ടർ ഡോ.റീന.കെ.ജെ. മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി ഡോ. സുനിൽ.പി.കെ യോഗത്തിൽ സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറർ ഡോ.ജോബിൻ. ജി.ജോസഫ്,എഡിറ്റർ ഡോ.റീന.എൻ.ആർ, മുൻ സംസ്ഥാന പ്രസിഡൻറ് ഡോ.ജി.എസ്.വിജയകൃഷ്ണൻ, ഡോ.അൻസൽ നബി എന്നിവർ യോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.