എക്സിറ്റ് പോളുകൾ ശരിയാകും, എതിർത്തിരുന്നവർ പോലും അച്ഛെൻറ ഭരണമികവ് അംഗീകരിച്ചു -വീണ വിജയൻ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് എൽ.ഡി.എഫ് തുടർ ഭരണമെന്ന എക്സിറ്റ് പോളുകൾ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയെൻറ മകൾ വീണ വിജയൻ. ഇടതുപക്ഷ സർക്കാർ നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും എക്സിറ്റ് പോളുകളിൽ കണ്ടതുപോലെയുള്ള വിജയമുണ്ടാകുമെന്നും വീണ സ്വകാര്യ ചാനലിനോട് പറഞ്ഞു.
''മന്ത്രി സ്ഥാനവും മറ്റുകാര്യങ്ങളും തെരഞ്ഞെടുപ്പിനു ശേഷം എൽ.ഡി.എഫ് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ ഭരണം മികച്ചതായിരുന്നു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് എതിർത്തവർക്കും ഇപ്പോൾ അച്ഛൻറ ഭരണവികവ് കാണാനും വിലയിരുത്താനും കഴിയുന്നുണ്ട്. മുമ്പ് മാധ്യമവാർത്തകൾ വിശ്വസിച്ചുള്ള അഭിപ്രായമായിരുന്നെങ്കിൽ ഇപ്പോൾ നേരിട്ട് മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നുണ്ട്'' -വീണ പ്രതികരിച്ചു.
വീണയുടെ ഭർത്താവും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡൻറുമായ പി.എ മുഹമ്മദ് റിയാസ് ഇക്കുറി ബേപ്പൂരിൽ നിന്നാണ് ജനവിധി തേടുന്നത്. യു.ഡി.എഫ് സ്ഥാനാർഥി പി.എ മുഹമ്മദ് നിയാസാണ് പ്രധാന എതിരാളി. 2009 ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് പരാജയപ്പെട്ട ശേഷം റിയാസ് ഇതാദ്യമായാണ് ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.