സര്‍ക്കാറിനെ വലിച്ചുതാഴെയിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളി -വീരേന്ദ്ര കുമാർ
text_fieldsകോഴിക്കോട്: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ വലിച്ചുതാഴെയിടു മെന്നു ഭീഷണിപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ പുറത്താക്കുമെന്നു പറയുന്നത് സ്വേച്ഛാധിപത്യ നിലപാടാണ്. ഇത്തരത്തില്‍ അസഹിഷ്ണുത കാണിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും ചേരുന്നതല്ല.
രാഷ്ട്രത്തെ യോജിപ്പിച്ചുനിര്‍ത്തുന്ന ഫെഡറല്‍ സമ്പ്രദായത്തോടുള്ള വെല്ലുവിളിയാണ്. അധികാരമുപയോഗിച്ച് സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിട്ടുകളയും എന്നു ഭീഷണിപ്പെടുത്തുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. ഇതുകൊണ്ടൊന്നും ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്താനാവില്ലെന്നും വീരേന്ദ്രകുമാര്‍ പ്രസ്താവിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാന സർക്കാറിനെ വലിച്ച് താഴെയിടുമെന്ന് പറയുന്നതിെൻറ പകുതി ശൗര്യം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരുന്നതിന് കാണിച്ചിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവരിക എന്നത് കേന്ദ്രത്തിന് അസാധ്യമായ കാര്യമല്ല. സി.പി.എമ്മിനും ബി.ജെ.പിക്കും ശബരിമല രാഷ്ട്രീയ വിഷയമാണ്. ഇതിൽ രണ്ട് കൂട്ടർക്കും നേട്ടമുണ്ട്. ആ നേട്ടം ഇരുപാർട്ടികളും ചേർന്ന് വീതിക്കുകയാണ്.
ഒരു വിഭാഗം രാഷ്ട്രീയവത്കരിക്കുേമ്പാൾ മറ്റൊരു കൂട്ടർ വർഗീയവത്കരിക്കാനാണ് ശ്രമിക്കുന്നത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എസ്.ആർ.പി
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കണ്ണൂർ പ്രസംഗം സുപ്രീംകോടതിക്കെതിരായ ഭീഷണിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. അയോധ്യ, റഫാൽ കേസും സി.ബി.െഎയിലെ സംഭവ വികാസങ്ങളെക്കുറിച്ച കേസും കോടതി പരിഗണനയിലാണ്. അമിത് ഷായുടെ പ്രസംഗം സുപ്രീംകോടതിയുടെ മേൽ സമ്മർദം ചെലുത്താനാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മതവിശ്വാസ സ്വാതന്ത്ര്യം ഭരണഘടനവ്യവസ്ഥക്ക് അതീതമാെണന്ന അമിത് ഷായുടെ പരാമർശം ജനാധിപത്യ വ്യവസ്ഥക്കും മതനിരപേക്ഷതക്കും എതിരായ വെല്ലുവിളിയാണ്. കോടതി വിധിയെ വിമർശിക്കാം, അത് സദുദ്ദേശ്യപരമാകണം. ഇവിെട കലാപശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.