രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോവിന്ദിന് വോട്ട് ചെയ്യില്ല -വീരേന്ദ്രകുമാർ
text_fieldsകോഴിക്കോട്: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാർഥിയായ രാംനാഥ് കോവിന്ദിന് രാജ്യസഭ അംഗമെന്ന നിലയിൽ വോട്ട് ചെയ്യില്ലെന്ന് ജനതാദൾ (യു) സംസ്ഥാന പ്രസിഡണ്ട് എം.പി വീരേന്ദ്ര കുമാർ. ജനതാദൾ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീരേന്ദ്രകുമാർ വാർത്തസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്.
ആർക്ക് വോട്ട് ചെയ്യണമെന്ന് പിന്നീടുള്ള രാഷ്ട്രീയ സ്ഥിതിഗതികൾക്ക് അനുസരിച്ച് തീരുമാനിക്കും. കോവിന്ദിന് വോട്ടുചെയ്യാൻ പ്രയാസമുണ്ടെന്ന് നിതീഷ് കുമാറിനെ അറിയിച്ചിരുന്നു. ഇഷ്ടമുള്ളയാൾക്ക് വോട്ട് ചെയ്യാനാണ് നിതീഷ് പറഞ്ഞതെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ വെളിപ്പെടുത്തി. പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണക്കുമോയെന്നത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം നിലപാട് വ്യക്തമാക്കും. നിതീഷ് കുമാർ സമ്മതിച്ചതിനാൽ കേന്ദ്ര^സംസ്ഥാന േനതൃത്വങ്ങൾ തമ്മിൽ ഭിന്നതയുണ്ടെന്ന് പറയാനാവില്ല.
വിശാല മതേതര സഖ്യശ്രമത്തിനിടെ നിതീഷിെൻറ തീരുമാനം ബി.ജെ.പി വിരുദ്ധ നീക്കങ്ങൾക്ക് തിരിച്ചടിയാവില്ല. മൊറാർജി ദേശായിയുടെ ൈപ്രവറ്റ് സെക്രട്ടറിയും മുൻ സോഷ്യലിസ്റ്റുമെന്ന നിലയിലാണ് കോവിന്ദിനെ പിന്തുണക്കുന്നതെന്നാണ് നിതീഷ് കുമാർ പറഞ്ഞതെന്നും വീരേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.