ഓണത്തിന് പച്ചക്കറി ഉൽപാദനത്തിൽ 20 ശതമാനം വർധനയുണ്ടാവും –വി.എഫ്.പി.സി.കെ
text_fieldsതിരുവനന്തപുരം: ഓണത്തിന് പച്ചക്കറി ഉൽപാദനത്തിൽ 20 ശതമാനം വർധനവ് ഉണ്ടാവുെമന്ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ). കേരളത്തിന് ആവശ്യമുള്ള പച്ചക്കറിയുടെ 40 ശതമാനം ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൗൺസിൽ. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിക്കായി 57 ലക്ഷം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
9,800 ക്ലസ്റ്ററിലൂടെ സ്വാശ്രയ ഗ്രൂപ്പുകളിൽ ലക്ഷത്തിലധികം കൃഷിക്കാർ പങ്കാളികളായി. ഗുണമേന്മയുള്ള പച്ചക്കറി തൈകളും വിതരണം ചെയ്തു. പാലക്കാട് ആലത്തൂരുള്ള കൗൺസിലിെൻറ വിത്ത് സംസ്കരണശാലയിൽനിന്ന് പച്ചക്കറി വിത്തുകളും ഏഴു ലക്ഷത്തോളം മറ്റ് നടീൽ വസ്തുക്കളും ഉൽപാദിപ്പിച്ച് വിതരണം ചെയ്തു. പ്രത്യേക പരിശീലനങ്ങളും സെമിനാറുകളും പഠനയാത്രകളും നടത്തി. പച്ചക്കറി കൃഷിയിലെ നൂതന സാങ്കേതികവിദ്യകൾ വ്യാപിക്കുന്നതിനായി പങ്കാളിത്ത ഗവേഷണപദ്ധതികളും തീവ്രയത്ന പരിപാടികളും സംഘടിപ്പിച്ചു. കൃ
ഷി ബിസിനസ് കേന്ദ്രങ്ങൾ വഴി ജൈവവളങ്ങളും കീടനാശിനികളും വിതരണം ചെയ്തു. 2016-17ൽ പച്ചക്കറി വിതരണത്തിനായി 68.30 കോടി വകയിരുത്തിയിരുന്നു. പച്ചക്കറി വികസനപദ്ധതി പ്രകാരം വീടുകളിൽ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ‘ഗ്രോബാഗ് പദ്ധതി’ കൗൺസിൽ നടപ്പാക്കി. വിഷവിമുക്തമായ പച്ചക്കറികൾ ലഭിക്കുന്നതിന് ഹരിതനഗരി പദ്ധതിയും നടപ്പാക്കി. കിലോക്ക് അഞ്ചു രൂപ നിരക്കിൽ 1200 ടൺ ഉൽപന്നങ്ങൾക്ക് 60 ലക്ഷം രൂപയും ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും സർട്ടിഫിക്കേഷനുമായി 55 ലക്ഷവും ചെലവഴിച്ചു. തൃശൂർ ജില്ലയിൽ ‘സ്പെഷൽ അഗ്രി സോൺ ഫോർ ബനാന’പദ്ധതി പ്രകാരം വാഴകൃഷിയിലെ ഉൽപാദനം വർധിപ്പിക്കുന്നതിന് 2.75 കോടിയും വകയിരുത്തി.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖാന്തരം ഇടുക്കി ജില്ലയിൽ 2000 ഹെക്ടർ പ്രദേശത്ത് ശീതകാല പച്ചക്കറികൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞു. കേന്ദ്ര സർക്കാറിെൻറ പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജന (പി.കെ.വി.വൈ) പദ്ധതി പ്രകാരം 50 ഏക്കർ വീതമുള്ള 119 ക്ലസ്റ്ററുകൾ രൂപവത്കരിച്ചു. കർഷകരുടെ കൃഷിയിടങ്ങളിൽ ജൈവവളം ഉൽപാദിപ്പിക്കുന്നതിനായി 1622 റൂറൽ കമ്പോസ്റ്റ് യൂനിറ്റും 1,352 മണ്ണിര കമ്പോസ്റ്റ് യൂനിറ്റും തുടങ്ങി. ഇത്തവണ തമിഴ്നാടിന് പകരം കർണാടകത്തിൽനിന്നായിരിക്കും പച്ചക്കറിയെത്തുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.